എന്ത്കൊണ്ട് എംബപ്പേയെ പുറത്തിരുത്തി? പിഎസ്ജി പരിശീലകൻ പറയുന്നു!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

പകരക്കാരനായി ഇറങ്ങിയ ശേഷമാണ് കിലിയൻ എംബപ്പേ പിഎസ്ജിയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ എംബപ്പേക്ക് ഇടമുണ്ടായിരുന്നില്ല. ഇതിന്റെ കാരണം ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ വ്യക്തമാക്കിയിട്ടുണ്ട്.എംബപ്പേയുടെ ഹിപ്പിന് ചില പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വിശ്രമം നൽകിയത് എന്നുമാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ ഡെന്മാർക്ക് എതിരെയുള്ള മത്സരത്തിനിടെ എംബപ്പേയുടെ ഹിപ്പിന് പ്രഹരമേറ്റിരുന്നു. 48 മണിക്കൂർ വിശ്രമത്തിനുശേഷം അദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും അദ്ദേഹത്തിന്റെ ഹിപ്പിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത്.എന്നാൽപോലും അദ്ദേഹം ടീമിനെ ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ പകരക്കാരന്റെ രൂപത്തിൽ ഇറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു ” ഇതാണ് എംബപ്പേയെ കുറിച്ച് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ക്ലബ്ബിന് വേണ്ടി എംബപ്പേ 11 ഗോളുകൾ നേടിക്കഴിഞ്ഞു.ലീഗ് വണ്ണിൽ എംബപ്പേ പാർക്ക് ഡെസ് പ്രിൻസസിൽ ഗോളടിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇതുവരെ പിഎസ്ജി പരാജയപ്പെട്ടിട്ടില്ല. 48 മത്സരങ്ങളിലും പിഎസ്ജി വിജയിക്കുകയായിരുന്നു. മാത്രമല്ല ഈ സീസണിലും ഒരൊറ്റ തോൽവിയും പിഎസ്ജി അറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *