എന്തുകൊണ്ടാണ് ഡെമ്പലെയെ പുറത്താക്കിയത്?എൻറിക്കെ വിശദീകരിക്കുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.സാക്ക,ഹാവ്ർട്സ് എന്നിവർ നേടിയ ഗോളുകളാണ് ആഴ്സണലിന് പരാജയം സമ്മാനിച്ചിട്ടുള്ളത്.മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നില്ല എന്നുള്ളത് വ്യക്തമാണ്.
സൂപ്പർ താരം ഡെമ്പലെ ഈ മത്സരത്തിന്റെ ഭാഗമായിരുന്നില്ല. അദ്ദേഹത്തെ പരിശീലകൻ സ്ക്വാഡിൽ നിന്നും പുറത്താക്കിയിരുന്നു. അതായത് പരിശീലകനും ഡെമ്പലെയും തമ്മിൽ ഒരു വലിയ വാക്കു തർക്കം ഉണ്ടായിട്ടുണ്ട്. അതേ തുടർന്നാണ് എൻറിക്കെ അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളത്. ഈ നടപടിയെ കുറിച്ച് ചില കാര്യങ്ങൾ എൻറിക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ടീമിന്റെ പ്രതീക്ഷകളെ ആരെങ്കിലും ബഹുമാനിക്കുന്നില്ലെങ്കിൽ അവർ കളിക്കാൻ തയ്യാറല്ല എന്നാണ് അതിനർത്ഥം. ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്.അതുകൊണ്ടുതന്നെ എല്ലാവരും തയ്യാറായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.എന്റെ ടീമിൽ ഏറ്റവും നല്ല കാര്യങ്ങൾ സംഭവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇത്തരം സാഹചര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.പക്ഷേ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ നമ്മൾ എടുക്കേണ്ടി വന്നേക്കും. പക്ഷേ ഞാൻ എടുത്ത തീരുമാനം 100% ശരിയാണ് എന്ന് എനിക്കുറപ്പുണ്ട്.എന്റെ ടീമിന് വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനം തന്നെയാണ് ഞാൻ എടുത്തിട്ടുള്ളത്.ടീമിന് ഒരു മികച്ച ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് എന്റെ ശ്രമം.കിരീടങ്ങൾക്ക് വേണ്ടിയാണ് എന്നെ ഇവിടെ കൊണ്ടുവന്നിട്ടുള്ളത്.അത് എനിക്ക് ഗ്യാരണ്ടി പറയാൻ കഴിയില്ല.പക്ഷേ ടീമിന് ഒരു മികച്ച ഐഡന്റിറ്റി ഉണ്ടായിരിക്കും.അക്കാര്യത്തിൽ ഞാൻ ഗ്യാരണ്ടി നൽകുന്നു. തീർച്ചയായും ഭാവിയിൽ ഡെമ്പലെയെ ഉൾപ്പെടുത്തുക തന്നെ ചെയ്യും. എല്ലാവരോടും കൂടിയാലോചിച്ചു തീരുമാനങ്ങൾ എടുക്കും ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും തോൽവി രുചിക്കേണ്ടി വന്നു എന്നത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. സമീപകാലത്ത് മികച്ച പ്രകടനമാണ് ഡെമ്പലെ ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം ഫ്രഞ്ച് ലീഗിൽ മാത്രമായി നേടിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ സ്വഭാവവും പെരുമാറ്റവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.