എനിക്കൊന്നും തെളിയിക്കാനില്ല : വിമർശകർക്കെതിരെ തിരിഞ്ഞ് നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്.നെയ്മറുടെ കാര്യത്തിൽ ഇപ്പോഴും ക്ലബ്ബ് ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്. പക്ഷേ തനിക്ക് പിഎസ്ജിയിൽ തുടരാനാണ് ആഗ്രഹം എന്നുള്ളത് നെയ്മറും വ്യക്തമാക്കിയിരുന്നു.

ഏതായാലും കഴിഞ്ഞദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേക്ക് നെയ്മർ ഒരു അഭിമുഖം നൽകിയിരുന്നു.താൻ പിഎസ്ജിയിൽ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നുള്ളത് ഒരിക്കൽ കൂടി നെയ്മർ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് പാരീസിൽ തന്നെ തുടരണം.ക്ലബ്ബ് ഇതുമായി ബന്ധപ്പെട്ട് എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. പക്ഷേ എനിക്ക് ക്ലബ്ബുമായി ഒരുപാട് വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്.ഇതുവരെ ഇതേക്കുറിച്ച് ആരും എന്നോട് പറഞ്ഞിട്ടില്ല.നിലവിൽ എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല.ആളുകൾക്ക് എന്നെ അറിയാം. ഞാൻ എങ്ങനെയാണ് കളിക്കുക എന്നുള്ളതും അവർക്കറിയാം.ഞാൻ ഇവിടെ ഹാപ്പിയാണ് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

ഏതായാലും പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *