എട്ട് വർഷത്തെ മെസ്സി- ക്രിസ്റ്റ്യാനോ ആധിപത്യം അവസാനിച്ചു,ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരമായി കിലിയൻ എംബപ്പേ.

ലോകത്തെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞദിവസം ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഇത് ആദ്യമായി കൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.128 മില്യൺ ഡോളറാണ് 23 കാരനായ എംബപ്പേയുടെ സമ്പാദ്യം.

ഇവിടെ ഏറ്റവും കൂടുതൽ പരിഗണിക്കേണ്ട കാര്യം സൂപ്പർ താരങ്ങളായ ലയണൽ മെസ്സി- ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ആധിപത്യം അവസാനിച്ചു എന്നുള്ളതാണ്. കഴിഞ്ഞ എട്ടു വർഷമായി ഒന്നാം സ്ഥാനം നേടുന്നത് ഈ രണ്ടു താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ ഈ എട്ടു വർഷത്തെ ആധിപത്യം എംബപ്പേ അവസാനിപ്പിക്കുകയായിരുന്നു. ലയണൽ മെസ്സിയാണ് രണ്ടാം സ്ഥാനം നേടിയിട്ടുള്ളത്.120 മില്യൺ ഡോളറാണ് മെസ്സിയുടെ സമ്പാദ്യം.100 മില്യൺ ഡോളറുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്.

നാലാം സ്ഥാനത്ത് സൂപ്പർതാരം നെയ്മർ ജൂനിയർ വരുന്നു. 87 മില്യൻ ഡോളറാണ് നെയ്മറുടെ വരുമാനം.53 മില്യൺ ഡോളറുള്ള മുഹമ്മദ് സലായാണ് അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. അതേസമയം ഹാലന്റ് ആദ്യമായി 10 പേരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ആറാം സ്ഥാനത്തുള്ള ഹാലന്റിന്റെ വരുമാനം 39 മില്യൺ ഡോളറാണ്. ആദ്യത്തെ 10 പേരുടെയും ആകെ സമ്പാദ്യം 652 മില്യൺ ഡോളറാണ്.കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഏതായാലും ആദ്യത്തെ 10 സ്ഥാനങ്ങളിൽ വരുന്ന താരങ്ങളെ ഒന്ന് പരിശോധിക്കാം.

  1. Kylian Mbappe
  2. Lionel Messi
  3. Cristiano Ronaldo
  4. Neymar
  5. Mohamed Salah
  6. Erling Haaland
  7. Robert Lewandowski
  8. Eden Hazard
  9. Andres Iniesta
  10. Kevin De Bruyne

Leave a Reply

Your email address will not be published. Required fields are marked *