എങ്ങനെയാണ് പിഎസ്ജിയിലെ സൂപ്പർ താരങ്ങളെ മാനേജ് ചെയ്യുന്നത് : ഗാൾട്ടിയർ പറയുന്നു!

കഴിഞ്ഞ സീസണോടുകൂടിയായിരുന്നു പിഎസ്ജി തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ പരിശീലക സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. തുടർന്ന് ക്രിസ്റ്റോഫ് ഗാൾട്ടിയറെ ആ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. എന്നാൽ സൂപ്പർ താരങ്ങൾ അടങ്ങിയ പിഎസ്ജിയെ മാനേജ് ചെയ്യാൻ ഗാൾട്ടിയർ ബുദ്ധിമുട്ടും എന്നായിരുന്നു പല ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തിയിരുന്നത്.

എന്നാൽ അവരുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് പിഎസ്ജി ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. മാത്രമല്ല മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്.ഇപ്പോഴിതാ എങ്ങനെയാണ് പിഎസ്ജിയിലെ സൂപ്പർ താരങ്ങളെ മാനേജ് ചെയ്യുന്നത് എന്നുള്ള കാര്യം ഗാൾട്ടിയർ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ഓരോ താരങ്ങളെ കുറിച്ചും നന്നായി പഠിച്ചുവെന്നും ഓരോരുത്തരോടും നല്ല രൂപത്തിൽ സംസാരിച്ചു എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജിയിൽ ഞങ്ങൾക്ക് വേൾഡ് ക്ലാസ് താരങ്ങളുണ്ട്. അവരെ വ്യക്തിഗതമായും കളക്ടീവായും മാനേജ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ പിഎസ്ജിയുടെ പരിശീലകനാവാൻ പോവുകയാണ് എന്നറിഞ്ഞത് മുതൽ ഞാൻ വളരെയധികം വർക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. ഞാൻ ഒരുപാട് അഭിമുഖങ്ങളും റിപ്പോർട്ടുകളും വായിച്ചിരുന്നു. ഓരോ താരത്തെക്കുറിച്ചും പേഴ്സണലായി പഠിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഞാൻ ഒരുപാട് നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തു. പതിയെ പതിയെ ഞാൻ താരങ്ങളുമായി സംസാരിച്ചു. മാത്രമല്ല എന്താണ് ഞാൻ അവരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നുള്ളതും അവർക്ക് വിശദീകരിച്ചു നൽകി. താരങ്ങളാണ് യഥാർത്ഥത്തിൽ മുന്നോട്ട് പോകേണ്ടത് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം അറിഞ്ഞിട്ടില്ല.ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും ഒന്നാം സ്ഥാനത്ത് പിഎസ്ജി തന്നെയാണ്.ഇനി ഒക്ടോബർ ഒന്നാം തിയ്യതിയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *