എംബാപ്പെ നിറഞ്ഞാടി, പിഎസ്ജിക്ക് ഉജ്ജ്വലവിജയം!
കോപേ ഡി ഫ്രാൻസിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ പിഎസ്ജിക്ക് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ബ്രെസ്റ്റിനെ തകർത്തു വിട്ടത്.ഇരട്ടഗോളുകൾ നേടിയ കിലിയൻ എംബാപ്പെയാണ് പിഎസ്ജിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.ശേഷിച്ച ഒരു ഗോൾ സറാബിയയാണ് നേടിയത്.ഇരട്ടഅസിസ്റ്റുകൾ നേടിക്കൊണ്ട് വെറാറ്റിയും പിഎസ്ജി നിരയിൽ തിളങ്ങി.ജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചു. ഇനി ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.
Find someone who hugs you like Marco hugs @KMbappe 🥰 pic.twitter.com/BrzhjP86nr
— Paris Saint-Germain (@PSG_English) March 6, 2021
മത്സരത്തിന്റെ 9-ആം മിനുട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്.മാർക്കോ വെറാറ്റിയുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് ഗോൾ നേടിയത്.തുടർന്ന് 44-ആം മിനിറ്റിൽ സറാബിയയുടെ ഗോൾ വന്നു.ഈ ഗോളിന് വഴിയൊരുക്കിയത് ജൂലിയൻ ഡ്രാക്സ്ലറായിരുന്നു.74-ആം മിനിറ്റിലാണ് എംബാപ്പെയുടെ രണ്ടാം ഗോൾ വരുന്നത്.ഇത്തവണയും വെറാറ്റി തന്നെയാണ് ഈ ഗോളിന് വഴിയൊരുക്കിയത്.സൂപ്പർ താരം നെയ്മർ മത്സരത്തിനിറങ്ങിയിരുന്നില്ല. അതേസമയം പരിക്കിൽ നിന്ന് മുക്തനായ എയ്ഞ്ചൽ ഡി മരിയ പകരക്കാരന്റെ രൂപത്തിൽ ഇറങ്ങി.
To the next round 💪🔴🔵 Happy to continue ⚽️#psg #paris #allezpsg #icicestparis #coupedefrance #ps19 pic.twitter.com/ORDI08Rq2P
— Pablo Sarabia Garcia (@Pablosarabia92) March 6, 2021