എംബാപ്പെയുടെ പരിക്ക് ഗുരുതരമെന്ന് പിഎസ്ജി !
പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് ഗുരുതരം. പിഎസ്ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരത്തിന്റെ വലതുകാലിന്റെ ആങ്കിളിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് പിഎസ്ജി പുറത്തു വിട്ടത്. അടുത്ത് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അതുവഴി പരിക്കിന്റെ ആഴമറിയാമെന്നുമാണ് പിഎസ്ജി വ്യക്തമാക്കിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിടുകയൊള്ളൂ എന്നാണ് പിഎസ്ജി അറിയിച്ചത്. ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് താരം കടുത്ത ഫൗളിനിരയായി പുറത്തു പോയത്.
Medical update: @KMbappe, @KehrerThilo, Juan Bernat and Abdou Diallo📍 https://t.co/2X78qneIeB
— Paris Saint-Germain (@PSG_English) July 25, 2020
താരം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കുമോ എന്നുള്ളത് സംശയത്തിൽ തന്നെയാണ്. അതേസമയം താരം രണ്ട് മാസം പുറത്തിരിക്കേണ്ടി വരുമെന്നും ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ലെന്നും ആർഎംസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പിഎസ്ജി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം താരത്തിന് ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെടാൻ തന്നെയാണ് സാധ്യത. ഓഗസ്റ്റ് പന്ത്രണ്ടിന് അറ്റലാന്റക്കെതിരെയാണ് പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം. ജൂലൈ മുപ്പത്തിയൊന്നിന് നടക്കുന്ന കോപ ഡി ലാലിഗ ഫൈനൽ എംബാപ്പെക്ക് നഷ്ടമാവുമെന്നുറപ്പാണ്. ലിയോണിനെതിരെയാണ് ആ ഫൈനൽ നടക്കുന്നത്. ചാമ്പ്യൻസ് ലീഗിന് താരത്തെ ലഭിച്ചില്ലെങ്കിൽ അത് പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം വമ്പൻ തിരിച്ചടിയായിരിക്കും.
Tests confirm that Kylian Mbappe's ankle injury is a bad sprain rather than serious ligament damage, reports @mohamedbouhafsi 🙏 pic.twitter.com/XVWdJpU2Fv
— B/R Football (@brfootball) July 25, 2020