എംബപ്പേ വീണ്ടും റയലിനെ പറ്റിക്കുമോ? പിഎസ്ജിയുമായി കരാർ പുതുക്കാൻ സാധ്യത!
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം നേരത്തെ എംബപ്പേ ക്ലബ്ബിനെ അറിയിച്ചിരുന്നു. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് പോവാനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ്ബ് വിടണമെന്ന് പിഎസ്ജി നിർബന്ധം പിടിച്ചിരുന്നു. അതിന്റെ ഭാഗമായി കൊണ്ട് ടീമിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.
പക്ഷേ ക്ലബ്ബിന്റെ ഭീഷണികൾക്കൊന്നും എംബപ്പേ വഴങ്ങിയില്ല. കഴിഞ്ഞദിവസം എംബപ്പേയും ഖലീഫിയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ ഫസ്റ്റ് ടീമിലേക്ക് പിഎസ്ജി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ പിഎസ്ജിയും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്.എംബപ്പേ ക്ലബ്ബിനോട് വളരെയധികം കമ്മിറ്റ്മെന്റ് ഉള്ളയാളാണെന്ന് ഖലീഫി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
Mbappe looks to be happy at training 😬 pic.twitter.com/dBEqfQK2V7
— ESPN FC (@ESPNFC) August 13, 2023
കഴിഞ്ഞ ദിവസം അദ്ദേഹം ട്രെയിനിങ്ങിൽ തിരിച്ചെത്തിയിട്ടുണ്ട്. വളരെ സന്തോഷത്തോടുകൂടിയാണ് എംബപ്പേ കാണപ്പെട്ടിട്ടുള്ളത്.ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പ്രമുഖ മാധ്യമമായ AS പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ എംബപ്പേയും ക്ലബ്ബും തമ്മിൽ പോസിറ്റീവായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എംബപ്പേ തന്റെ കരാർ പുതുക്കാൻ പോലും സാധ്യതയുണ്ടെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.താരത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ പരമാവധി ഈ സീസണിൽ പിഎസ്ജി നടത്തിയേക്കും.
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജി വിടുകയാണ്.ഇത് എംബപ്പേ തിരിച്ചുവരാനുള്ള കാരണങ്ങളിൽ ഒന്നാണ് എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ റയലിലേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം കരാർ പുതുക്കിക്കൊണ്ട് അവിടെ തുടരുകയായിരുന്നു. അടുത്ത സമ്മറിൽ അദ്ദേഹം റയലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതല്ല ഇനി അദ്ദേഹം ഒരിക്കൽ കൂടി റയലിനെ പറ്റിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.