എംബപ്പേ റയൽ മാഡ്രിഡുമായി പേഴ്സണൽ ടെംസ് അംഗീകരിച്ചതായി വാർത്ത.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല.അതായത് 2024 വരെയുള്ള കോൺട്രാക്ട് പുതുക്കാൻ തനിക്ക് താല്പര്യമില്ല എന്ന കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എംബപ്പേക്ക് ക്ലബ്ബിൽ നിന്നും അന്ത്യശാസനം ലഭിച്ചിരുന്നു. കരാർ പുതുക്കാൻ താല്പര്യമില്ലെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ്ബ് വിടണമെന്നും ഉടൻതന്നെ ഒരു അന്തിമ തീരുമാനം എടുക്കണം എന്നുമായിരുന്നു പിഎസ്ജി എംബപ്പേയോട് കൽപ്പിച്ചിരുന്നത്.

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലെക്കായിരിക്കും എംബപ്പേ എത്തുക എന്നുള്ളത് ഏറെക്കുറെ ഉറപ്പായ ഒരു കാര്യമാണ്. ഇപ്പോഴിതാ പ്രമുഖ മാധ്യമമായ കഡേന സെർ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേ റയൽ മാഡ്രിഡുമായി പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ സമ്പൂർണ്ണ വിവരങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

2028 വരെയുള്ള ഒരു കരാറിലായിരിക്കും എംബപ്പേ റയൽ മാഡ്രിഡുമായി ഒപ്പുവെക്കുക. അതായത് 5 വർഷക്കാലം അദ്ദേഹം ക്ലബ്ബിൽ ഉണ്ടാവും. വാർഷിക സാലറിയായി കൊണ്ട് 50 മില്യൺ യുറോയാണ് താരത്തിന് ക്ലബ്ബിൽ നിന്നും ലഭിക്കുക. മാത്രമല്ല ഒരു ബില്യൺ യുറോയെന്ന ഭീമമായ റിലീസ് ക്ലോസായിരിക്കും താരത്തിന്റെ കാര്യത്തിൽ റയൽ മാഡ്രിഡ് നിശ്ചയിക്കുക. അതായത് ക്ലബ്ബിന്റെ അനുമതിയില്ലാതെ അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് മറ്റുള്ള ക്ലബ്ബുകൾക്ക് ബുദ്ധിമുട്ടായിരിക്കും.

ഏതായാലും കഡേന സെർ എന്ന മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഗോൾ ഡോട്ട് കോം അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ എംബപ്പേയെ സ്വന്തമാക്കണമെങ്കിൽ റയൽ മാഡ്രിഡ് പിഎസ്ജിയുമായി കരാറിൽ എത്തേണ്ടതുണ്ട്. 200 മില്യൺ യൂറോയാണ് താരത്തിന്റെ വിലയായി കൊണ്ട് പിഎസ്ജി നിശ്ചയിച്ചിട്ടുള്ളത്.ഇത് നൽകിയാൽ എംബപ്പേയെ റയലിന് സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *