എംബപ്പേ റയലിലേക്ക് ചേക്കേറുന്നത് തടയുന്ന ആ ഘടകങ്ങൾ ഏതൊക്കെ? വിലയിരുത്തൽ!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവി എന്നും ഫുട്ബോൾ ലോകത്തൊരു ചർച്ചാവിഷയമാണ്.എന്നാൽ തന്റെ ഭാവിയെക്കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ എടുത്തിട്ടില്ല എന്നുള്ള കാര്യം എംബപ്പേ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് പുതിയ ഘടകങ്ങൾ ഉണ്ടെന്നും പിഎസ്ജിയിൽ തുടരാൻ സാധ്യതകൾ ഉണ്ട് എന്നുമായിരുന്നു എംബപ്പേ അറിയിച്ചിരുന്നത്.

ഇതോടെ കിലിയൻ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്നുള്ള റൂമറുകൾ സജീവമായി.ഏതായാലും എംബപ്പേ പറഞ്ഞ ആ ഘടകങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക വിലയിരുത്തിയിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഒന്നാമതായി പിഎസ്ജിയുടെ പുതിയ ഓഫറാണ്.രണ്ട് വർഷത്തെ കരാറാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്.അതിന് ശേഷം റയലിലേക്ക് ചേക്കേറാൻ ക്ലബ് അനുമതി നൽകും. മാത്രമല്ല വലിയ രൂപത്തിലുള്ള ഒരു സാലറിയും പിഎസ്ജി വാഗ്ദാനം ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ കാര്യമെന്നുള്ളത് പിഎസ്ജിയുടെ ക്യാപ്റ്റൻ സ്ഥാനമാണ്.എംബപ്പേ പിഎസ്ജിയിൽ തുടരുകയാണെങ്കിൽ അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകാൻ ഇപ്പോൾ ക്ലബ്ബ് ആലോചിക്കുന്നുണ്ട്.

മൂന്നാമത്തെ കാര്യമെന്നുള്ളത് ഫ്രാൻസിന്റെ ഇടപെടലാണ്. ഖത്തർ വേൾഡ് കപ്പിന് മുന്നേ താരം പിഎസ്ജി വിടുന്നതിനോട് ഫ്രഞ്ച് ടീമിന് താല്പര്യമില്ല. മാത്രമല്ല ഫ്രാൻസിന്റെ പ്രസിഡന്റായ ഇമ്മാനുവേൽ മക്രോൺ വരെ താരത്തെ പിഎസ്ജിയിൽ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.

അടുത്ത കാര്യമെന്നുള്ളത് ക്ലബ്ബിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളാണ്.അതായത് സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയെ പിഎസ്ജി നീക്കം ചെയ്തേക്കും. അതുപോലെതന്നെ പരിശീലകനായ പോച്ചെട്ടിനോക്ക് പകരം സിദാനെ ക്ലബ്ബ് കൊണ്ടുവന്നേക്കും.ഇക്കാര്യങ്ങൾ എല്ലാം തന്നെ എംബപ്പേയെ പിഎസ്ജിയിൽ തുടരാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏതായാലും റയൽ മാഡ്രിഡ് എംബപ്പേയുടെ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിലുള്ളത്.റയലിലേക്ക് വരാമെന്നുള്ള വാക്ക് എംബപ്പേ പാലിക്കുമെന്നാണ് നിലവിൽ റയൽ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *