എംബപ്പേ മനസ്സ് മാറ്റും:എൻറിക്കെ
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കുകയാണ്.അദ്ദേഹം അത് പുതുക്കിയിട്ടില്ല.ഫ്രീ ഏജന്റായി കൊണ്ട് വരുന്ന സമ്മറിൽ റയൽ മാഡ്രിഡിലേക്ക് പോകാനാണ് എംബപ്പേയുടെ തീരുമാനം.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.പക്ഷേ മാധ്യമങ്ങൾ എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
എംബപ്പേ റയലിലേക്ക് തന്നെയാണ് എന്നുള്ളത് പിഎസ്ജി പരിശീലകനായ എൻറിക്കെയുടെ പ്രസ്താവനകളിൽ നിന്നും നേരത്തെ വ്യക്തമായതാണ്. എന്നാൽ എംബപ്പേ തന്റെ മനസ്സുമാറ്റും എന്നുള്ള ഒരു പ്രതീക്ഷയിലാണ് എൻറിക്കെ യുള്ളത്.പിഎസ്ജി നാല് കിരീടങ്ങളും സ്വന്തമാക്കുമെന്നും എംബപ്പേ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുമെന്നും എൻറിക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🚨 Luis Enrique: “Last Classique tonight for Mbappé? Who said that?”.
— Fabrizio Romano (@FabrizioRomano) March 30, 2024
“I keep my hope about Mbappé staying at PSG. He hasn't announced anything yet… he can change his mind, no?”.
“Imagine if we win four titles and Mbappé decides to stay at PSG… why not?”, told Prime Video. pic.twitter.com/VTu9ZwlAN5
“കിലിയൻ എംബപ്പേ അദ്ദേഹത്തിന്റെ മനസ്സ് മാറ്റും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഇതുവരെ ഒന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അഭിപ്രായം മാറ്റാം. ഈ സീസണിലെ 4 കിരീടങ്ങൾ ഞങ്ങൾ നേടും, അങ്ങനെ എംബപ്പേ അവസാന നിമിഷം തീരുമാനം മാറ്റും,പാരിസിൽ തന്നെ തുടരാൻ തീരുമാനിക്കും, ഇങ്ങനെയൊന്ന് സങ്കൽപ്പിച്ചു നോക്കൂ. അത് എന്തുകൊണ്ട് നടന്നുകൂടാ? നമുക്ക് കാത്തിരുന്ന് കാണാം “ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
വരുന്ന യുറോ കപ്പോട് കൂടി തന്റെ ഭാവിയുടെ കാര്യത്തിലുള്ള തീരുമാനം അറിയിക്കാം എന്നാണ് കിലിയൻ എംബപ്പേ പറഞ്ഞിട്ടുള്ളത്.നിലവിൽ മികച്ച പ്രകടനം അദ്ദേഹം തുടരുന്നുണ്ട്. 24 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം ലീഗ് വണ്ണിൽ സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെയുള്ള ഒരു പ്രധാനപ്പെട്ട മത്സരമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.