എംബപ്പേ ബാലൺഡി’ഓർ നേടുമെന്ന് പ്രതീക്ഷിക്കുന്നു: റൊണാൾഡീഞ്ഞോ.

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സിയാണ് കരസ്ഥമാക്കിയത്. 8 തവണ മെസ്സി ഇപ്പോൾ ബാലൺഡി’ഓർ നേടിക്കഴിഞ്ഞു.ഏർലിംഗ് ഹാലന്റ് രണ്ടാം സ്ഥാനത്തും കിലിയൻ എംബപ്പേ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 2 പേരുടെയും ആദ്യ ബാലൺഡി’ഓർ പുരസ്കാരത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഇതേക്കുറിച്ച് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കിലിയൻ എംബപ്പേ ബാലൺഡി’ഓർ പുരസ്കാരം നേടുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.പിഎസ്ജിക്കൊപ്പം എംബപ്പേ ബാലൺഡി’ഓർ നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡീഞ്ഞോ കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡീഞ്ഞോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ പിഎസ്ജിയെ വളരെയധികം ഇഷ്ടപ്പെടുന്നു.ഈ ടീമിനോടൊപ്പം അദ്ദേഹം ബാലൺഡി’ഓർ പുരസ്കാരം നേടാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.ഒരു ദിവസം അദ്ദേഹം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹം മികച്ച ഒരു താരമാണ്, എന്റെ ഒരു സുഹൃത്ത് കൂടിയാണ്.അദ്ദേഹത്തിന്റെ കളി ശൈലി എനിക്ക് ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.ലോജിക്കലി പറയുകയാണെങ്കിൽ, വലിയ ട്രോഫികൾ നേടിക്കഴിഞ്ഞാൽ തീർച്ചയായും ആ പുരസ്കാരം അദ്ദേഹത്തിന് സ്വന്തമാക്കാൻ തന്നെ സാധിക്കും ” ഇതാണ് റൊണാൾഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ യാതൊരുവിധ വ്യക്തതകളും ഇപ്പോഴും കൈ വന്നിട്ടില്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം ആറു മാസങ്ങൾ മാത്രമാണ് ഉള്ളത്. അദ്ദേഹം കരാർ പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിൽ എത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഇനി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് അദ്ദേഹം പോയാൽ അത് തികച്ചും അപ്രതീക്ഷിതമായ ഒരു കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *