എംബപ്പേ പോവുന്നതാണ് പിഎസ്ജിക്ക് നല്ലത് : വിശദീകരിച്ച് പണ്ഡിറ്റ്

പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പെയുടെ ക്ലബ്ബുമായുള്ള കരാർ വരുന്ന ജൂൺ മാസത്തോടുകൂടി അവസാനിക്കും.അടുത്ത പിഎസ്ജിക്ക് വേണ്ടി കളിക്കുമോ അതോ റയൽ പോലെയുള്ള ക്ലബുകൾക്ക് വേണ്ടി കളിക്കുമോ എന്നുള്ള കാര്യത്തിൽ എംബപ്പേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ശേഷമായിരിക്കും എംബപ്പേ തീരുമാനമെടുക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും കിലിയൻ എംബപ്പേ ക്ലബ്‌ വിടുന്നതാണ് പിഎസ്ജിക്ക് നല്ലത് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ഗ്രിഗറി ഷ്‌നെയ്ഡർ.എംബപ്പേ ക്ലബ്‌ വിട്ടാൽ ടീം എന്ന നിലയിൽ മെച്ചപ്പെടാൻ പിഎസ്ജിക്ക് സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ലെ എക്യുപെയുടെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഷ്‌നെയ്ഡറുടെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേ ക്ലബ് വിട്ടാൽ അത്‌ ടീമിനെ റീബിൽഡ് ചെയ്യാൻ പിഎസ്ജിയെ നിർബന്ധിക്കും.അത്‌ മാത്രമല്ല, ചില ചോദ്യങ്ങൾ പിഎസ്ജി സ്വയം തന്നെ ചോദിക്കും,അതായത് ഏത് ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗ് കിരീട സാധ്യത ഏറെയുള്ളത്? ചെൽസി,മാഞ്ചസ്റ്റർ സിറ്റി എന്നിവരെ പോലെ കളക്റ്റീവായി കളിക്കുന്ന ടീമുകൾക്കാണ് സാധ്യതയേറെ എന്നാണ് ഇതിനുത്തരം. ഈ ടീമുകൾ ഒരു താരത്തെ ചുറ്റിപ്പറ്റിയല്ല പടുത്തുയർത്തിയത്.മറിച്ച് വിജയിക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്.എംബപ്പേ വളരെയധികം കരുത്തനും കാര്യക്ഷമതയുമുള്ള ഒരു താരമാണ്.അത്കൊണ്ട് തന്നെ അദ്ദേഹം ക്ലബ് വിട്ടാൽ പിഎസ്ജിയുടെ പ്രശ്നങ്ങൾ തെളിഞ്ഞുകാണും.ഇത് യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ പിഎസ്ജിയെ നിർബന്ധിതരാക്കും. അങ്ങനെ ഒരു മികച്ച ടീമിനെ ഉണ്ടാക്കാനും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള വഴികൾ പിഎസ്ജി കണ്ടെത്തും ” ഇതാണ് ഷ്‌നെയ്ഡർ പറഞ്ഞിരിക്കുന്നത്.

ഈ സീസണിലും മിന്നും ഫോമിൽ തന്നെയാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്.പല മത്സരങ്ങളിലും താരത്തിന്റെ ഗോളുകൾ പിഎസ്ജിയെ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *