എംബപ്പേ പോയാൽ ഒരു പ്രശ്നവുമില്ല, കാര്യം മനസ്സിലാക്കി പിഎസ്ജി!
ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ്ബിനോട് വിട പറയാൻ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകാൻ തീരുമാനിച്ചിട്ടുള്ളത്. താരത്തെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും എംബപ്പേ ക്ലബ്ബിൽ തുടരാൻ താല്പര്യപ്പെടുന്നില്ല.എംബപ്പേയുടെ പോക്ക് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.
പക്ഷേ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെക്ക് യാതൊരുവിധ ആശങ്കകളുമില്ല.എംബപ്പേ ക്ലബ്ബ് വിട്ടാൽ അതിന്റേതായ ഗുണങ്ങൾ ഉണ്ട് എന്നാണ് പരിശീലകനും ക്ലബ്ബ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.ഈ സീസണിൽ മികച്ച പ്രകടനം പിഎസ്ജി നടത്തിയിട്ടുണ്ട്.എംബപ്പേയുടെ അഭാവത്തിലും അത് തുടരാൻ കഴിയുമെന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്. പ്രത്യേകിച്ച് മുന്നേറ്റ നിരയിലെ മറ്റു താരങ്ങളിൽ എൻറിക്കെക്ക് വലിയ പ്രതീക്ഷയുണ്ട്.
പതിവുപോലെ ഈ സീസണിലും നാൽപ്പതിൽപരം ഗോളുകൾ നേടിയ താരമാണ് എംബപ്പേ.അതേസമയം ഗോൺസാലോ റാമോസ് 14 ഗോളുകൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. കോലോ മുവാനി 12 ഗോളുകളും ഡെമ്പലെ 5 ഗോളുകളും ബാർക്കോള നാല് ഗോളുകളും നേടിയിട്ടുണ്ട്.എംബപ്പേ ക്ലബ് വിടുമ്പോൾ ഈ താരങ്ങൾ എംബപ്പേയുടെ നിഴലിൽ നിന്ന് പുറത്ത് വരികയും കൂടുതൽ മികവിലേക്ക് ഉയരുകയും ചെയ്യുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.
PSG unconcerned about rebuilding its attack once Kylian Mbappé (25) leaves. (L'Éq) ⬇️https://t.co/gM28lOTLkR
— Get French Football News (@GFFN) May 9, 2024
കൂടാതെ എംബപ്പേയുടെ സ്ഥാനത്തേക്ക് പല പ്രധാനപ്പെട്ട താരങ്ങളെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.ലിയാവോ,ഒസിംഹൻ എന്നിവരൊക്കെ അതിൽ പെട്ടതാണ്. കൂടാതെ ക്വാരഷ്ക്കേലിയ,ബെർണാഡോ സിൽവ എന്നിവയൊക്കെ ക്ലബ്ബ് ലക്ഷ്യമാക്കുന്നുണ്ട്.സാവി സിമൺസ് പിഎസ്ജിയിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ എംബപ്പേ പോയാലും ക്ലബ്ബിനെ റീബിൽഡ് ചെയ്തെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല, മികച്ച ഒരു ടീം അപ്പോഴും ഉണ്ടാകും എന്ന് തന്നെയാണ് പിഎസ്ജി വിശ്വസിക്കുന്നത്. ഏതായാലും അടുത്ത സീസണിൽ പിഎസ്ജി എന്താകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.