എംബപ്പേ പുതിയ കരാറിൽ ഒപ്പ് വെക്കാൻ നല്ല സാധ്യതയുണ്ട് : ലിയനാർഡോ!
ഈ സീസണോട് കൂടിയാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. ഈ ജനുവരി മുതൽ അദ്ദേഹത്തിന് മറ്റേത് ക്ലബുമായും പ്രീ കോൺടാക്ട്ടിൽ ഏർപ്പെടാനുള്ള അവസരവുമുണ്ട്. പക്ഷേ കിലിയൻ എംബപ്പേ ഇതുവരെ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുത്തിട്ടില്ല.
ഏതായാലും കിലിയൻ എംബപ്പേയുടെ കരാർ പുതുക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. എംബപ്പേ പുതിയ കരാറിൽ ഒപ്പ് വെക്കാൻ നല്ലൊരു സാധ്യതയുണ്ട് എന്നാണ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ അറിയിച്ചത്.കഴിഞ്ഞ ദിവസം യൂറോപ് വൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിയനാർഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣 ”We’d like him to stay forever.”https://t.co/AmPXPIcKgb
— MARCA in English (@MARCAinENGLISH) December 19, 2021
” ഇതൊരു സങ്കീർണമായ സാഹചര്യമാണ്.എന്തെന്നാൽ അദ്ദേഹം എപ്പോഴും പിഎസ്ജിയിൽ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷേ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ കൂടി ഞങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്.ഇപ്പോൾ പിഎസ്ജിയുമായി അദ്ദേഹം പുതിയ കരാറിൽ ഏർപ്പെടാനുള്ള നല്ല ഒരു സാധ്യതയുണ്ട്.അത് സാധ്യമാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് കരാറുമായി ബന്ധപ്പെട്ട് കൊണ്ട് ലിയനാർഡോ അറിയിച്ചിട്ടുള്ളത്.
അതേസമയം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ” എംബപ്പേ മികച്ച താരമാണ് എന്ന് ഞങ്ങൾ പറയുന്നത് അദ്ദേഹം പുതിയ കരാറിൽ ഒപ്പ് വെക്കാൻ വേണ്ടിയാണ് എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ അങ്ങനെയല്ല.ക്ലബ് ആഗ്രഹിക്കുന്നതിനും മുകളിലാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേ.ഈ 23-ആം വയസ്സിൽ അദ്ദേഹം പുറത്തെടുക്കുന്ന പക്വത അത്ഭുതപ്പെടുത്തുന്നതാണ് ” ലിയനാർഡോ കൂട്ടിച്ചേർത്തു.
തകർപ്പൻ ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഫിഗ്നിസിനെതിരെയുള്ള മത്സരത്തിലും അദ്ദേഹം ഇരട്ട ഗോളുകൾ നേടിയിരുന്നു.