എംബപ്പേ പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കിയാലും അത്ഭുതപ്പെടേണ്ടതില്ല: ഫ്ലോറന്റ് മലൂദ!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. അതായത് 2024 വരെ കോൺട്രാക്ട് ഉള്ള താരം കരാർ പൂർത്തിയാക്കിക്കൊണ്ട് പിഎസ്ജി വിടാനാണ് ആഗ്രഹിക്കുന്നത്.എന്നാൽ കരാർ 2025 വരെ നീട്ടുന്നില്ലെങ്കിൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ് പിഎസ്ജിയുടെ ആഗ്രഹം. അതേസമയം റയൽ മാഡ്രിഡാവട്ടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഏതായാലും പ്രമുഖ മാധ്യമമായ സണ്ണിന്റെ കോളമിസ്റ്റായ ഫ്ലോറന്റ് മലൂദ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് നല്ലൊരു പ്രൊജക്റ്റ് ലഭിക്കാൻ വേണ്ടിയാണ് എംബപ്പേ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പിഎസ്ജിയുമായി പുതിയ എഗ്രിമെന്റിൽ എത്തിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നും മലൂദ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.സമയത്തിന്റെ പ്രശ്നം മാത്രമാണ് ഇവിടെയുള്ളത്.റയൽ ജേഴ്സി അണിയാൻ അദ്ദേഹം വളരെയധികം ആഗ്രഹിക്കുന്നു. കാരണം കുട്ടിക്കാലം തൊട്ടേ അദ്ദേഹം ഇഷ്ടപ്പെടുന്ന ഒരു ക്ലബ്ബ് ആണത്. പക്ഷേ കഴിഞ്ഞ വർഷം റയലിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും അദ്ദേഹം കരാർ പുതുക്കുകയാണ് ചെയ്തത്.അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും കരാർ പുതുക്കിയാൽ ഞാൻ അത്ഭുതപ്പെടില്ല. അദ്ദേഹം ഈ സമ്മറിൽ ക്ലബ്ബ് വിട്ടാൽ ഞാൻ അത്ഭുതപ്പെടും.ഒരു മികച്ച പ്രോജക്ടാണ് അദ്ദേഹത്തിന് ക്ലബ്ബിൽ നിന്നും ആവശ്യം. അല്ലാതെ പണത്തിനു വേണ്ടിയല്ല എംബപ്പേ ഇങ്ങനെയൊന്നും ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കെൽപ്പുള്ള ഒരു ക്ലബ്ബിന് വേണ്ടി കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു “ഇതാണ് മലൂദ പറഞ്ഞിട്ടുള്ളത്.

ഈ സമ്മറിൽ ക്ലബ്ബ് വിടാൻ എംബപ്പേ ഒട്ടും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ വിഷയത്തിൽ കൈ പൊള്ളിയതിനാൽ റയൽ മാഡ്രിഡ് ഇത്തവണ സൂക്ഷിച്ചാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *