എംബപ്പേ പണത്തിന് വേണ്ടി അഭിനയിക്കുന്നു,കരാർ പുതുക്കിയാൽ റയൽ ഹാലന്റിനെ കൊണ്ടുവരും :ഗൂട്ടി

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സീസണിൽ ക്ലബ്ബിൽ തന്നെ തുടരും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.അദ്ദേഹത്തിന്റെ കരാർ അടുത്ത സമ്മറിലാണ് അവസാനിക്കുക. ഇത് പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി പരമാവധി നടത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.എംബപ്പേ പുതുക്കാൻ തയ്യാറാകുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ടത്.

എംബപ്പേ കോൺട്രാക്ട് പുതുക്കിയാൽ അത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരിക്കും.അതേസമയം റയൽ മാഡ്രിഡ് ഇതിഹാസമായ ഗൂട്ടി ഈ വിഷയത്തിൽ എംബപ്പേക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എംബപ്പേ കരാർ പുതുക്കിയാൽ റയൽ മാഡ്രിഡ് ഹാലന്റിനെ സ്വന്തമാക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗൂട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും കിലിയൻ എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു താരത്തെ റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തി കളയാൻ പാടില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.പക്ഷെ എംബപ്പേ ഇനിയും പിഎസ്ജിയുമായി കരാർ പുതുക്കിയാൽ അദ്ദേഹം പണത്തിനുവേണ്ടി അഭിനയിക്കുകയാണെന്ന് തെളിയും. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ തീർച്ചയായും റയൽ മാഡ്രിഡ് ഏർലിംഗ് ഹാലന്റിന് വേണ്ടി മുന്നോട്ട് പോവും ” ഇതാണ് അവരുടെ ഇതിഹാസമായ ഗൂട്ടി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കുകയായിരുന്നു. ഇത് റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *