എംബപ്പേ ടു എസി മിലാൻ,ലിയാവോക്ക് പറയാനുള്ളത്!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കിലിയൻ എംബപ്പേ തന്റെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി പുറത്തെടുത്തിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്ക് അത്ര മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. 2025 വരെയാണ് എംബപ്പേക്ക് ക്ലബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അദ്ദേഹം അതിനു മുൻപ് ക്ലബ്ബിനോട് വിട പറയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
കിലിയൻ എംബപ്പേ പിഎസ്ജി വിടുകയാണെങ്കിൽ പോവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തന്നെയാണ്. എന്നാൽ എസി മിലാന്റെ പോർച്ചുഗീസ് പ്രതിഭയായ റഫയേൽ ലിയാവോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.എംബപ്പേ എസി മിലാനിലേക്ക് വരണമെന്നാണ് ലിയാവോ പറഞ്ഞിട്ടുള്ളത്. വളരെ തമാശരൂപേണയാണ് ഇക്കാര്യം ലിയാവോ അവതരിപ്പിച്ചിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
Rafael Leao : « Mbappé ? C'est le meilleur joueur que j'ai rencontré. Et il est déjà fan des Rossoneri, il devrait venir à Milan. » pic.twitter.com/JDC5yEzhlh
— Actu Foot (@ActuFoot_) May 8, 2023
“എംബപ്പേ തീർച്ചയായും എസി മിലാനിലേക്ക് വരേണ്ടതുണ്ട്.അദ്ദേഹം ഇപ്പോൾതന്നെ ഒരു AC മിലാൻ ആരാധകനാണ് “ഇതാണ് ലിയാവോയുടെ അഭിപ്രായം.
കിലിയൻ എംബപ്പേ ഒരു മിലാൻ ആരാധകനാണ് എന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബ്ബ് AC മിലാനാണ് എന്നായിരുന്നു എംബപ്പേ മുമ്പ് പറഞ്ഞിരുന്നത്.എന്നെങ്കിലും ഇറ്റലിയിലേക്ക് പോകാൻ താൻ തീരുമാനിക്കുകയാണെങ്കിൽ AC മിലാനിലേക്ക് ചേക്കേറുമെന്നും എംബപ്പേ വ്യക്തമാക്കിയിരുന്നു.
ഏതായാലും നിലവിൽ എംബപ്പേ ഇറ്റലിയിലേക്ക് എത്താനുള്ള സാധ്യത ഒന്നുമില്ല. പക്ഷേ എംബപ്പേ മിലാനിൽ കളിക്കുന്നതിനെ ലിയാവോ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ പ്രവേശിക്കാൻ AC മിലാനിന് സാധിച്ചിട്ടുണ്ട്.