എംബപ്പേ ജപ്പാനിലേക്ക് ഇല്ല,വിൽക്കാൻ വെച്ച് പിഎസ്ജി!
വരുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ജപ്പാനിൽ വെച്ചുകൊണ്ടാണ് കളിക്കുന്നത്. ഈ ജപ്പാൻ ടൂറിനുള്ള സ്‌ക്വാഡ് ഇന്നലെ ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേയെ അവർ ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.അതേസമയം നെയ്മർ ജൂനിയർ പ്രീ സീസൺ മത്സരങ്ങൾക്ക് ഉണ്ടാവും.
ഇതിന് പിന്നാലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയെ പിഎസ്ജി ഒഫീഷ്യൽ ആയി കൊണ്ട് തന്നെ വിൽക്കാൻ വെച്ചിട്ടുണ്ട്. അദ്ദേഹത്തെ മറ്റേതെങ്കിലും ക്ലബ്ബുകൾക്ക് കൈമാറാൻ പിഎസ്ജി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു.അദ്ദേഹത്തെ ഈ സമ്മറിൽ തന്നെ ഒഴിവാക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.
BREAKING: Kylian Mbappé has been left out of Paris Saint-Germain squad for the pre-season tour in Japan 🚨🔵🔴⚠️
— Fabrizio Romano (@FabrizioRomano) July 21, 2023
Decision made by PSG tonight. pic.twitter.com/UFNiU2GBZq
അടുത്ത സീസണിലും ക്ലബ്ബിനോടൊപ്പം എംബപ്പേ ആഗ്രഹിക്കുന്നതെങ്കിലും പിഎസ്ജി അതിന് സമ്മതം നൽകിയിട്ടില്ല.എന്തെന്നാൽ അദ്ദേഹം കോൺട്രാക്ട് പുതുക്കാൻ തയ്യാറായിട്ടില്ല. അടുത്ത സമ്മറിൽ ഫ്രീയായി കൊണ്ട് റയലിലേക്ക് പോവാനാണ് ഈ താരത്തിന്റെ പദ്ധതി എന്നുള്ളത് പിഎസ്ജി മനസ്സിലാക്കി കഴിഞ്ഞു.അതുകൊണ്ട് ഇപ്പോൾ തന്നെ വിൽക്കാനാണ് അവരുടെ തീരുമാനം.
എംബപ്പേക്ക് വേണ്ടി റയൽ മാഡ്രിഡ് രംഗപ്രവേശനം ചെയ്തേക്കും. ഈ സമ്മറിൽ തന്നെ എംബപ്പേ റയലിൽ എത്താനുള്ള സാധ്യതകൾ ഇപ്പോൾ വർദ്ധിച്ചു.