എംബപ്പേ ഗോളടിച്ചു,പിഎസ്ജിക്ക് തകർപ്പൻ വിജയം.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി ട്രോയസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ,വീറ്റിഞ്ഞ,ഫാബിയാൻ റൂയിസ് എന്നിവരാണ് ക്ലബ്ബിന് വേണ്ടി ഗോളുകൾ നേടിയത്.
പരിക്കു മൂലം നെയ്മർ ജൂനിയറും സസ്പെൻഷൻ മൂലം ലയണൽ മെസ്സിയും ഇല്ലാതെയായിരുന്നു ഈ മത്സരത്തിന് പിഎസ്ജി ഇറങ്ങിയത്.എന്നാൽ ഈ രണ്ടു സൂപ്പർ താരങ്ങളുടെയും അഭാവം ക്ലബ്ബിനെ ബാധിച്ചില്ല. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എംബപ്പേക്ക് സാധിക്കുകയായിരുന്നു. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഹെഡറിലൂടെ ഗോൾ നേടിക്കൊണ്ട് പിഎസ്ജിക്ക് ലീഡ് നേടിക്കൊടുക്കാൻ എംബപ്പേക്ക് സാധിക്കുകയായിരുന്നു.
SIGNATURE CELEBRATION 🙅♂️
— Ligue 1 English (@Ligue1_ENG) May 7, 2023
Kylian Mbappé wasted no time to score his 24th goal!#ESTACPSG pic.twitter.com/59YUz6VThz
ഈ ഗോളോട് കൂടി പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.59ആം വീറ്റിഞ്ഞയും 86ആം മിനുട്ടിൽ റൂയിസുമാണ് ഗോൾ നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ലോറിയന്റിനോട് പിഎസ്ജി പരാജയം രുചിച്ചിരുന്നു. അതിൽ നിന്നും ആശ്വാസം നേടാൻ ഇപ്പോൾ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.
34 മത്സരങ്ങൾ കളിച്ച പിഎസ്ജി 78 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലെൻസ് ആറ് പോയിന്റിന് പുറകിലാണ്. ഇനി ക്ലബ്ബിന്റെ അടുത്ത മത്സരം അജാക്സിയോക്കെതിരെയാണ്. ഈ മത്സരത്തിലും മെസ്സി ഉണ്ടായേക്കില്ല.