എംബപ്പേ കാമറൂണിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി കളിക്കും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും കിലിയൻ എംബപ്പേ ഒരു പ്രധാനപ്പെട്ട ചർച്ച വിഷയമാണ്. കോൺട്രാക്ട് പുതുക്കുന്നില്ലെങ്കിൽ നിർബന്ധമായും ക്ലബ്ബ് വിടണമെന്നുള്ള നിർദ്ദേശം പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി എംബപ്പേക്ക് നൽകിയിട്ടുണ്ട്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് അദ്ദേഹത്തിന്റെ വിലയായി കൊണ്ട് പിഎസ്ജി നിശ്ചയിച്ചിരിക്കുന്നത്.റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ഇതിനിടെ കിലിയൻ എംബപ്പേ കഴിഞ്ഞ ദിവസം കാമറൂണിൽ എത്തിയിട്ടുണ്ട്.എംബപ്പേയുടെ പിതാവിന്റെ ജന്മസ്ഥലമാണ് കാമറൂൺ. ഒരു വലിയ വരവേൽപ്പായിരുന്നു ഈ ഫ്രഞ്ച് സൂപ്പർതാരത്തിന് അവിടെ ലഭിച്ചിരുന്നത്.നിരവധി ആക്ടിവിറ്റികൾ കിലിയൻ എംബപ്പേ കാമറൂണിൽ നടത്തുന്നുണ്ട്.അതിന്റെ ഭാഗമായി കൊണ്ട് കാമറൂണിലെ ഒരു സെക്കൻഡ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി സൗഹൃദ മത്സരത്തിൽ കിലിയൻ എംബപ്പേ പങ്കെടുത്തേക്കും.

എറ്റൂഡി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെക്കൻഡ് ഡിവിഷൻ ക്ലബ്ബാണ് വെന്റ് ഡി എറ്റൂഡി. ഇവർക്ക് വേണ്ടിയാണ് ഒരു ഫ്രണ്ട്‌ലി മത്സരം കിലിയൻ എംബപ്പേ കളിക്കുക. രണ്ടുദിവസം ഈ ഗ്രാമത്തിൽ എംബപ്പേ ചിലവഴിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെ അട്ടിമറിച്ച ടീമാണ് കാമറൂൺ. ഫിഫ റാങ്കിങ്ങിൽ 43 ആം സ്ഥാനത്താണ് നിലവിൽ കാമറൂൺ ഉള്ളത്.

ഏതായാലും എംബപ്പേക്ക് തന്റെ ഭാവിയുടെ കാര്യത്തിൽ ഉടൻതന്നെ ഒരു അന്തിമ തീരുമാനമെടുക്കേണ്ടി വന്നേക്കും.പ്രീ സീസൺ ഒരുക്കങ്ങൾക്ക് വേണ്ടി പിഎസ്ജിയോടൊപ്പം ജോയിൻ ചെയ്യാൻ തന്നെയാണ് എംബപ്പേയുടെ തീരുമാനം. പക്ഷേ കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജിയും തീരുമാനമെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *