എംബപ്പേ എല്ലാവരെയും ശല്യപ്പെടുത്തുന്നു : വിമർശനവുമായി ഇമ്മാനുവൽ പെറ്റിറ്റ്

പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പെരുമാറ്റം ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.സീസണിന്റെ തുടക്കത്തിൽ തന്നെ പെനാൽറ്റി ഗേറ്റ് വിവാദം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല പിഎസ്ജിയിൽ തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നുള്ള പരാതി അദ്ദേഹം പ്രകടമാക്കുകയും ചെയ്തിരുന്നു. പുതുതായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗാൾട്ടിയർക്കെതിരെ ഒരു വിമർശനം അദ്ദേഹം ഉന്നയിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ പിഎസ്ജിയിൽ അദ്ദേഹം ഒട്ടും തൃപ്തനല്ല. ഈ അതൃപ്തി പലപ്പോഴും എംബപ്പേ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ എംബപ്പേക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ ഫ്രഞ്ച് താരമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ് രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ എല്ലാവരെയും ശല്യപ്പെടുത്തുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. കളത്തിലെ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ പേഴ്സണൽ ബിസിനസിലാണ് അദ്ദേഹം ശ്രദ്ധ നൽകുന്നതെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.പെറ്റിറ്റിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈയിടെ എംബപ്പേ ഓഫ് ടോപ്പിക്കുകളെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ കളത്തിലുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല.മറിച്ച് പേഴ്സണൽ ബിസിനസുകൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.അദ്ദേഹത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആരോപിക്കുന്നത്.എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് ഞാൻ അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു.അദ്ദേഹം ക്ലബ്ബിനും മുകളിൽ വളരാനാണ് ശ്രമിക്കുന്നത്.എംബപ്പേ എല്ലാവർക്കും ഒരു ശല്യം ആവുന്നു. ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ തന്നെയാണ് ബാധിക്കുക ” ഇതാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗോളുകൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞിരുന്നില്ല. മെസ്സിയും നെയ്മറും എംബപ്പേ ഒറ്റപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ മത്സരത്തിനു ശേഷം പിഎസ്ജി പരിശീലകൻ ഗാൾട്ടിയർ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *