എംബപ്പേ എന്നെ തന്നെ ഓർമിപ്പിക്കുന്നു : റൊണാൾഡോ

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ.ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ താരം പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എംബപ്പേ തന്നെയാണ്. 10 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ഇപ്പോഴിതാ എംബപ്പേയെ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ രംഗത്ത് വന്നിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേ എന്നെ തന്നെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും എന്നോട് വളരെയധികം സാദൃശ്യമുള്ള ഒരു താരമാണ് കിലിയൻ എംബപ്പേ. അദ്ദേഹം എന്നെ തന്നെയാണ് ഓർമിപ്പിക്കുന്നത്.അദ്ദേഹം വളരെ നല്ല ഫിനിഷറാണ്. ഗോൾകീപ്പർ നല്ല രൂപത്തിൽ കീഴ്പ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.പണ്ടൊക്കെ ഗോൾകീപ്പറെ കബളിപ്പിക്കുന്നത് ഒരുപാട് കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് അത് കുറഞ്ഞു കുറഞ്ഞു വരികയാണ് ” ഇതാണ് റൊണാൾഡോ നസാരിയോ പറഞ്ഞിട്ടുള്ളത്.

ഗോൾകീപ്പർമാരെ ഡ്രിബിൾ ചെയ്തുകൊണ്ടും കബളിപ്പിച്ചു കൊണ്ടും ഗോൾ നേടുന്നതിൽ അതിപ്രശസ്തനായ താരമാണ് റൊണാൾഡോ നസാരിയോ. തന്റെ ആ ക്വാളിറ്റിയാണ് ഇപ്പോൾ അദ്ദേഹം കിലിയൻ എംബപ്പേയിലും കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *