എംബപ്പേ ഇന്ന് പിഎസ്ജിയെ നയിക്കും? സൂചനകളുമായി പോച്ചെട്ടിനോ!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ക്ലർമോന്റ് ഫൂട്ടിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിയുടെ ക്യാപ്റ്റനായേക്കുമെന്നുള്ള സൂചനകൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ നൽകിയിട്ടുണ്ട് എംബപ്പേയെ ക്യാപ്റ്റനാക്കുന്നത് താൻ പരിഗണിക്കുന്നുണ്ട് എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കാൻ ഞാൻ എംബപ്പേയെയും ഒരു താരങ്ങളെയും പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിനും ക്ലബ്ബിനും മികച്ചത് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ച കാര്യം എന്നുള്ളത് ഇവിടെ തുടരുക എന്നുള്ളതാണ്.ഞാനും ക്ലബ്ബും അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പക്ഷേ അത് പൂർണ്ണമാക്കാൻ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ട് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

എംബപ്പേയെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിഎസ്ജി താരത്തെ ക്യാപ്റ്റനാക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കാൻ എംബപ്പേക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *