എംബപ്പേ ഇനി ഞങ്ങൾക്ക് വേണ്ടിയാണ് കളിക്കുക: ബയേൺ കോച്ച് ടുഷെൽ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് ഈ വരുന്ന സമ്മറിലാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്. അടുത്ത സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ സജീവമാണ്. അദ്ദേഹത്തിന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കും എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ച.

ബയേണിന്റെ പരിശീലകനായ തോമസ് ടുഷെലിന് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. വളരെ തമാശരൂപേണയാണ് ടുഷെൽ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.എംബപ്പേ ഇനി ബയേണിന് വേണ്ടി കളിക്കും എന്നാണ് തമാശക്ക് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നേരത്തെ പിഎസ്ജിയിൽ വെച്ച് എംബപ്പേയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് ടുഷെൽ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അടുത്തവർഷം എംബപ്പേ ഫ്രീ ഏജന്റാരാവുന്നു.അതേ..എംബപ്പേ ഇനി അടുത്ത സീസണിൽ നമുക്ക് വേണ്ടിയാണ് കളിക്കുക.എംബപ്പേ എന്നത് എംബപ്പേയാണ്. വളരെ ഇന്റലിജന്റ് ആയിട്ടുള്ള ഒരു താരമാണ് അദ്ദേഹം.ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിന് ഇങ്ങോട്ട് വരാൻ ആഗ്രഹമുണ്ടെങ്കിൽ, ഞാൻ തന്നെ മുന്നിട്ടിറങ്ങി അദ്ദേഹത്തെ ഇങ്ങോട്ട് കൊണ്ടുവരും. അദ്ദേഹത്തിന് എന്തെങ്കിലും വേണമെങ്കിൽ അത് ഇവിടെ നിന്ന് ലഭിക്കുകയും ചെയ്യും ” ഇതാണ് ടുഷെൽ പറഞ്ഞിട്ടുള്ളത്.

എന്നാൽ എംബപ്പേ ജർമനിയിലേക്ക് പോകാനുള്ള സാധ്യതകൾ ഒരല്പം കുറവാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ തന്നെയാണ് അദ്ദേഹം പരിഗണിക്കുന്നത്. ഇനി അതല്ല എങ്കിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂളിനെയോ യുണൈറ്റഡിനെയോ എംബപ്പേ പരിഗണിച്ചേക്കും.പക്ഷേ അദ്ദേഹത്തെ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങൾ പിഎസ്ജി നടത്തും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *