എംബപ്പേയെ സ്വന്തമാക്കണം, ബ്രസീലിയൻ സൂപ്പർതാരത്തെ വിൽക്കാൻ തയ്യാറായി ആഴ്സണൽ.

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ പ്രീ സീസൺ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും പിഎസ്ജി ഒഴിവാക്കിയിരുന്നു.അദ്ദേഹം ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കാൻ തയ്യാറാവാത്തത് കൊണ്ടായിരുന്നു ഈ നീക്കം ക്ലബ്ബ് നടത്തിയത്. അതായത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബപ്പേയെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.പല ക്ലബ്ബുകളും അദ്ദേഹത്തിന് വേണ്ടി രംഗത്ത് വരികയും ചെയ്തു.എന്നാൽ എംബപ്പേ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല.

അങ്ങനെ സങ്കീർണമായ ഒരു സാഹചര്യത്തിലാണ് എംബപ്പേയും പിഎസ്ജിയുമുള്ളത്. അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് എത്താനാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ്ബ് ആഴ്സണലാണ് എന്നുള്ള ഒരു പ്രസ്താവന ഈയിടെ എംബപ്പേ നടത്തിയിരുന്നു. പ്രീമിയർ ലീഗിലേക്ക് വരാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം തിരഞ്ഞെടുക്കുക ഗണ്ണേഴ്സിനെയായിരിക്കും.

അതുകൊണ്ടുതന്നെ ആഴ്സണൽ താരത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ എംബപ്പേയെ സ്വന്തമാക്കണമെങ്കിൽ വലിയ ഒരു തുക തന്നെ ചിലവഴിക്കേണ്ടി വന്നേക്കും. അതിനുവേണ്ടി തങ്ങളുടെ ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനെല്ലിയെ വരെ വിൽക്കാൻ ആഴ്സണൽ തയ്യാറായിക്കഴിഞ്ഞു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആഴ്സണലിനെ കൂടാതെ ചെൽസി, സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ എന്നിവരൊക്കെ എംബപ്പേക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അദ്ദേഹം പോകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് റയലിലേക്ക് തന്നെയാണ്.പക്ഷേ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി വലിയ ഒരു തുക മുടക്കാൻ റയൽ ഉദ്ദേശിക്കുന്നില്ല. മറിച്ച് അടുത്ത സമ്മറിൽ അദ്ദേഹത്തെ ഫ്രീ ഏജന്റായി കൊണ്ട് എത്തിക്കാനാണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്.എന്നാൽ അദ്ദേഹത്തെ ഫ്രീയായി വിടാൻ പിഎസ്ജി ഒരുക്കവുമല്ല

Leave a Reply

Your email address will not be published. Required fields are marked *