എംബപ്പേയെ സ്ഥിരം ക്യാപ്റ്റനാക്കിയാൽ അത് തിരിച്ചടിയാകും :തുറന്നുപറഞ്ഞ് മുൻ പിഎസ്ജി താരം!
തന്റെ 24ആം വയസ്സിൽ തന്നെ സൂപ്പർതാരമായ കിലിയൻ എംബപ്പേ പിഎസ്ജി ഇതിഹാസങ്ങളുടെ നിരയിൽ ഇടം നേടി കഴിഞ്ഞു.പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാവാൻ എംബപ്പേക്ക് കഴിഞ്ഞ മത്സരത്തോടുകൂടി സാധിച്ചിരുന്നു.201 ഗോളുകളാണ് എംബപ്പേ ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്.
നിലവിൽ പിഎസ്ജിയുടെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നത് ബ്രസീലിയൻ സൂപ്പർതാരമായ മാർക്കിഞ്ഞോസാണ്.എംബപ്പേക്ക് ഈയിടെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയിരുന്നു. എന്നാൽ അടുത്ത സീസണിൽ എംബപ്പേയെ സ്ഥിരം ക്യാപ്റ്റനാക്കണം എന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. എന്നാൽ ഇതിനെ എതിർത്ത് കൊണ്ട് മുൻ പിഎസ്ജി താരമായിരുന്ന യൂരി യോർകോഫ് രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേയെ ക്യാപ്റ്റനാക്കിയാൽ അത് തിരിച്ചടി ഏൽപ്പിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.യൂരിയുടെ വാക്കുകളെ ടെലിഫൂട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
PSG Giving Kylian Mbappe Captaincy Would Remove ‘Freedom,’ Ex-Player Believes https://t.co/JvY0AZn7bU
— PSG Talk (@PSGTalk) March 6, 2023
“നിലവിൽ പിഎസ്ജിയിൽ കിലിയൻ എംബപ്പേ വളരെയധികം സ്വതന്ത്രനാണ്. സ്വയം എക്സ്പ്രസ്സ് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്,ടീമിനെ സപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്,പക്ഷേ ക്യാപ്റ്റന്റെ ആം ബാൻഡ് അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്വം നൽകും.അതിന്റെ കാരണമായി കൊണ്ട് ഫ്രീഡം കുറച്ചു നഷ്ടമാവും.ഒരുപക്ഷേ അത് ക്ലബ്ബിന് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.പിഎസ്ജിയിൽ ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് അതൊന്നും തടസ്സമാവുന്നില്ല. ക്യാപ്റ്റൻ സ്ഥാനം ലഭിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ അത് അദ്ദേഹത്തെ ബാധിച്ചേക്കാം ” യൂരി പറഞ്ഞു.
പരിക്കിൽ നിന്നും മുക്തനായി വന്നതിനുശേഷം തന്റെ മികവ് എംബപ്പേ തുടരുകയാണ്. 18 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഫ്രഞ്ച് ലീഗിൽ അദ്ദേഹം ഈ സീസണിൽ നേടിയിട്ടുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ബയേൺ ആണ് പിഎസ്ജി യുടെ എതിരാളികൾ.