എംബപ്പേയെ വീണ്ടും പുറത്തിരുത്തി, എല്ലാവിധ ആശംസകളും നേരുന്നുവെന്ന് എൻറിക്കെ

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു.റെയിംസാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ കിലിയൻ എംബപ്പേയെ ലൂയിസ് എൻറിക്കെ ഉൾപ്പെടുത്തിയിരുന്നില്ല. മത്സരത്തിന്റെ 73ആം മിനിട്ടിലാണ് അദ്ദേഹം കളിക്കളത്തിലേക്ക് വന്നത്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ലീഗ് മത്സരങ്ങളിലും എൻറിക്കെ ഈ താരത്തെ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.

അതായത് എംബപ്പേ റയൽ മാഡ്രിഡുമായി കോൺട്രാക്ടിൽ എത്തിയിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹത്തെ പിഎസ്ജി പുറത്തിരുത്തുന്നത്. മത്സരശേഷം എൻറിക്കെയോട് എംബപ്പേയെ കുറിച്ച് ചോദിച്ചിരുന്നു. താൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. അതായത് താരത്തിന്റെ റയൽ മാഡ്രിഡിലേക്കുള്ള പോക്ക് കൺഫേം ചെയ്യുകയാണ് എൻറിക്കെ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ കിലിയൻ എംബപ്പേയുടെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.എംബപ്പേ ഒരു ഫന്റാസ്റ്റിക് ആയിട്ടുള്ള താരമാണ്. അതുപോലെതന്നെ മികച്ച വ്യക്തിയുമാണ്.ഞാൻ ശരിക്കും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു “ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

നിലവിൽ പിഎസ്ജി ലീഗ് വൺ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് ആണ് അവർക്കുള്ളത്. രണ്ടാം സ്ഥാനക്കാരുമായി 10 പോയിന്റിന്റെ ലീഡ് നിലവിൽ ക്ലബ്ബിന് ഉണ്ട്.അതുകൊണ്ടുതന്നെ ഈ സമനിലകൾ വലിയ രൂപത്തിൽ ബാധിച്ചിട്ടില്ല. അടുത്ത മത്സരത്തിൽ നീസാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *