എംബപ്പേയെ മോശക്കാരനാക്കാൻ PSG തന്നെ ശ്രമിച്ചു?

സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട റൂമറുകളാണ് ഫുട്ബോൾ ലോകത്ത് ഇപ്പോഴും സജീവമാകുന്നത്. തനിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ എംബപ്പേ ആഗ്രഹിക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.എംബപ്പേ ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏതായാലും മീഡിയ പാർട്ട് എന്ന ഇൻവെസ്റ്റിഗേഷൻ കമ്പനി പിഎസ്ജിക്കെതിരെ പുതിയ ആരോപണങ്ങൾ ഇപ്പോൾ ഉന്നയിച്ചിട്ടുണ്ട്. അതായത് എംബപ്പേയെയും ക്ലബ്ബിലെ മറ്റു ചില തൊഴിലാളികളെയും ജനങ്ങൾക്ക് മുന്നിൽ മോശക്കാരായി കാണിക്കാൻ വേണ്ടി പിഎസ്ജി തന്നെ പ്രവർത്തനങ്ങൾ നടത്തി എന്നാണ് ഇവരുടെ ആരോപണം.അതായത് ഒരു കമ്പനിയെ ഇതിന് ചുമതലപ്പെടുത്തുകയായിരുന്നു. ആ കമ്പനി വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടാക്കിക്കൊണ്ട് എംബപ്പേയെയും മറ്റുള്ളവരെയും മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നു.ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് പിഎസ്ജി തന്നെയാണ് എന്നാണ് ഇവരുടെ ആരോപണം.

എന്നാൽ ഇതെല്ലാം പിഎസ്ജി പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്. ” ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളായ മോശമാക്കാൻ വേണ്ടി ഞങ്ങൾ ഒരുതരത്തിലുമുള്ള ഏജൻസിയെയും ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല ” ഇതായിരുന്നു പിഎസ്ജി തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്. പക്ഷേ മീഡിയ പാർട്ട് തങ്ങളുടെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ഇതിനുള്ള തെളിവുകളും അവർ പുറത്തുവിട്ടിട്ടുണ്ട്.

മാത്രമല്ല ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.പിഎസ്ജിക്കെതിരെയുള്ള ഈ ആരോപണങ്ങൾ തെളിയുകയും പിഎസ്ജി കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. മാത്രമല്ല പിഎസ്ജി നിയമങ്ങൾ ലംഘിച്ചത് കൊണ്ട് ക്ലാബുമായുള്ള കരാർ റദ്ദാക്കാനുള്ള അധികാരം കിലിയൻ എംബപ്പേക്ക് ലഭിച്ചേക്കും. അതുകൊണ്ടുതന്നെ പിഎസ്ജി കുറ്റക്കാരായാൽ ക്ലബ്ബ് വിടാനുള്ള ഒരവസരവും ഇവിടെ എംബപ്പേക്ക് മുന്നിലുണ്ട്. ഏതായാലും ഈ വിവാദങ്ങൾ എല്ലാം ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *