എംബപ്പേയെ ബെഞ്ചിൽ ഇരുത്തുന്നത് എന്തുകൊണ്ട്? കൃത്യമായ കാരണം പറഞ്ഞ് എൻറിക്കെ
കഴിഞ്ഞ മൂന്ന് ഫ്രഞ്ച് ലീഗ് മത്സരങ്ങളിലും വിജയിക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.സമനില വഴങ്ങുകയാണ് അവർ ചെയ്തിരുന്നത്. ഈ മൂന്ന് മത്സരങ്ങളിലും കിലിയൻ എംബപ്പേക്ക് മുഴുവൻ സമയവും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഏറ്റവും അവസാനത്തെ മത്സരത്തിൽ എംബപ്പേ സ്റ്റാർട്ടിങ് ഇലവനിൽ പോലും ഉൾപ്പെടുത്താൻ എൻറിക്കെ തയ്യാറായിരുന്നില്ല. മാത്രമല്ല ഡെമ്പലെക്കും ഇദ്ദേഹം ഇപ്പോൾ വേണ്ടത്ര അവസരങ്ങൾ നൽകുന്നില്ല.
എംബപ്പേ ക്ലബ് വിട്ട് റയൽ മാഡ്രിലേക്ക് പോകാൻ തീരുമാനിച്ചത് കൊണ്ടാണ് പിഎസ്ജി ഇത്തരം പ്രതികാര നടപടികൾ സ്വീകരിക്കുന്നത് എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തൽ. എന്നാൽ എന്തുകൊണ്ടാണ് എംബപ്പേയെ പുറത്തിരുത്തുന്നത് എന്നതിനുള്ള കൃത്യമായ വിശദീകരണം എൻറിക്കെ നൽകിയിട്ടുണ്ട്. അതായത് എംബപ്പേ,ഡെമ്പലെ എന്നിങ്ങനെ സ്പീഡ് കൂടുതലുള്ള താരങ്ങൾ കളിക്കുന്നത് കൂടുതൽ റിസ്ക്കാണെന്നും അതുകൊണ്ടാണ് മത്സരങ്ങളുടെ പ്രാധാന്യം അനുസരിച്ച് അവരുടെ കളി സമയം നിയന്ത്രിക്കുന്നത് എന്നുമാണ് എൻറിക്കെ നൽകിയിട്ടുള്ള വിശദീകരണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨BREAKING: THE BEST PLAYER IN THE WORLD PLAYS FOOTBALL TODAY! pic.twitter.com/5oS3nuyQri
— AM (@AbsoluteMbappe) March 13, 2024
” ഓരോ താരത്തിന്റെയും വ്യക്തിഗതമായ വിവരങ്ങൾ ഞങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്.എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്.എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.ഡെമ്പലെക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.ഡെമ്പലെ,എംബപ്പേ തുടങ്ങിയ സ്ഫോടനാത്മകമായ താരങ്ങളുടെ കളി സമയം ഞങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. എന്തെന്നാൽ അവർ വേഗത കൂടിയ താരങ്ങളാണ്,അപ്പോൾ റിസ്‌ക്കും കൂടുതലാണ്.ഈ റിസ്ക്ക് ഒഴിവാക്കാൻ വേണ്ടിയാണ് അവരുടെ കളി സമയത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നത് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ നീസാണ്.കോപ ഡി ഫ്രാൻസിന്റെ ക്വാർട്ടർ ഫൈനൽ മത്സരമാണ് ഇന്ന് നടക്കുന്നത്.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്. ഈ മത്സരത്തിൽ എംബപ്പേ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.