എംബപ്പേയെ പരിശീലിപ്പിക്കും :സിദാൻ
സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. അദ്ദേഹത്തെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ടീമിലേക്ക് എത്തിക്കാൻ റയലിന് താല്പര്യമുണ്ടെങ്കിലും ഇതുവരെ കാര്യമായ നീക്കങ്ങൾ ഒന്നും തന്നെ അവർ നടത്തിയിട്ടില്ല. അതേസമയം അടുത്ത സീസൺ കൂടി പിഎസ്ജിയിൽ ചിലവഴിച്ചതിനുശേഷം റയൽ മാഡ്രിഡിലേക്ക് പോകാനാണ് താരത്തിന്റെ പദ്ധതി. എന്നാൽ ഇപ്പോൾ തന്നെ വിറ്റൊഴിവാക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.
ഏതായാലും റയൽ മാഡ്രിഡ് ഇതിഹാസവും അവരുടെ പരിശീലകനുമായിരുന്ന സിനദിൻ സിദാൻ ഒരിക്കൽ കൂടി കിലിയൻ എംബപ്പേയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.എംബപ്പേയെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു ദിവസം അത് സാധ്യമാകും എന്നുമാണ് സിദാൻ പറഞ്ഞിട്ടുള്ളത്.AFP യുടെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു സിദാൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Zidane: “When you are a coach & there is a player like Mbappé, of course you want to coach him. It could happen one day.” pic.twitter.com/8wh0nn1QuJ
— Madrid Xtra (@MadridXtra) June 29, 2023
” നിങ്ങൾ ഒരു പരിശീലകനായിരിക്കുന്ന സമയത്ത് എംബപ്പേയെ പോലെയൊരു താരമുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കും.എംബപ്പേയുടെ പരിശീലകനായിരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.എന്ത് വേണമെങ്കിലും സംഭവിക്കാം. ഒരു ദിവസം എംബപ്പേയെ എനിക്ക് ട്രെയിൻ ചെയ്യാൻ സാധിച്ചേക്കും. ഫ്രാൻസ് ദേശീയ ടീമിന്റെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനത്തെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു താരമാണ് എംബപ്പേ ” സിദാൻ പറഞ്ഞു.
പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ സ്ഥാനമേറ്റ സ്ഥിതിക്ക് പിഎസ്ജിയിൽ ഇനി സാധ്യതകളില്ല. ഫ്രാൻസ് ദേശീയ ടീമിൽ സാധ്യതകൾ ഉണ്ടെങ്കിലും 2026 വരെ ദിദിയർ ദെഷാപ്സ് അവിടെയുണ്ടാവും.കിലിയൻ എംബപ്പേയും സിദാനും റയൽ മാഡ്രിഡിൽ എത്താനുള്ള ഒരു സാധ്യതയാണ് ഇവിടെ ഏറ്റവും കൂടുതൽ തെളിഞ്ഞു കാണുന്നത്.