എംബപ്പേയെ നഷ്ടപ്പെട്ടാൽ പ്ലാൻ ബി,പിഎസ്ജി പണി തുടങ്ങി!
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ കാര്യത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ആശങ്ക തുടരുകയാണ്.ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്.എന്നാൽ എംബപ്പേയാവട്ടെ ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല.പക്ഷെ താരം കരാർ പുതുക്കുമെന്നുള്ള പ്രതീക്ഷകൾ പിഎസ്ജി ഇപ്പോഴും വെച്ചുപുലർത്തുന്നുണ്ട്.
എന്നാൽ കിലിയൻ എംബപ്പേ ക്ലബ്ബ് വിട്ടാലുള്ള സാഹചര്യത്തെ പറ്റിയും പിഎസ്ജി ജാഗരൂകരാണ്.എംബപ്പേ ക്ലബ് വിട്ടാൽ ഏറ്റവും പ്രധാനപ്പെട്ട താരത്തെയായിരിക്കും അവർക്ക് നഷ്ടമാവുക. അതുകൊണ്ടുതന്നെ താരത്തിനൊത്ത പകരക്കാരനെ പിഎസ്ജി കണ്ടുവെച്ചിട്ടുണ്ട്.മാറ്റാരുമല്ല,ബൊറൂസിയയുടെ സൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെയാണ് പിഎസ്ജി നോട്ടമിട്ടിട്ടുള്ളത്.എംബപ്പേയെ നഷ്ടമായാൽ ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളതാണ് ക്ലബ്ബിന്റെ പ്ലാൻ ബി.ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Erling Haaland is PSG's Plan B should Kylian Mbappé leave – forward's release clause will be an initial €75m this summer. (L'Éq)https://t.co/BWyICvS02W
— Get French Football News (@GFFN) February 8, 2022
അത് മാത്രമല്ല,ഇതിനോടകം തന്നെ ചർച്ചകൾ നടന്നു കഴിഞ്ഞു എന്നും അറിയാൻ കഴിയുന്നുണ്ട്.പിഎസ്ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയും ഹാലണ്ടിന്റെ ഏജന്റായ മിനോ റയോളയും അടുത്ത ബന്ധം വെച്ചുപുലർത്തുന്നവരാണ്.ഇത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.75 മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.ഇത് പിഎസ്ജിക്ക് വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യമല്ല.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ പിഎസ്ജിക്ക് വലിയൊരു കോമ്പിറ്റീഷൻ നേരിടേണ്ടിവരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ,മാഞ്ചസ്റ്റർ സിറ്റി എന്നിവർ എല്ലാവരും തന്നെ താരത്തിന് വേണ്ടി രംഗത്തുണ്ട്.കൂടാതെ ഹാലണ്ടിന്റെ തീരുമാനവും നിർണായകമാണ്.ലീഗ് വണ്ണിലേക്ക് നിലവിൽ വരാൻ ഹാലണ്ട് തയ്യാറാവുമോ എന്നുള്ളതും സംശയങ്ങൾ ഉയർത്തുന്ന ഒരു കാര്യമാണ്.