എംബപ്പേയെ കൂടാതെ പിഎസ്ജിക്ക് വേണ്ടാത്തത് 5 താരങ്ങളെ!

പിഎസ്ജി തങ്ങളുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്. താരത്തെ വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞു.പ്രീ സീസൺ ടൂറിനുള്ള ടീമിൽ നിന്നും അദ്ദേഹത്തിന് ക്ലബ് പുറത്താക്കിയിരുന്നു. കരാർ പുതുക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് പിഎസ്ജി ഈയൊരു തീരുമാനമെടുത്തത്.

എന്നാൽ എംബപ്പേക്ക് മാത്രമല്ല ഈ ഒരു സ്ഥിതി അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.എംബപ്പേയെ കൂടാതെ മറ്റു 5 താരങ്ങളെയും പിഎസ്ജി ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ്,വൈനാൾഡം,ഹൂലിയൻ ഡ്രാക്സ്ലർ,ഡയാലോ,കോളിൻ ഡാഗ്ബ എന്നീ താരങ്ങളെയും പിഎസ്ജി ടീമിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.ഈ താരങ്ങൾ എല്ലാവരും ഇപ്പോൾ പാരീസിൽ തനിച്ച് ട്രെയിനിങ് നടത്തുകയാണ്.

അടുത്ത സീസണിലേക്കുള്ള പിഎസ്ജിയുടെ പ്രൊജക്റ്റിന്റെ ഭാഗമല്ല ഈ താരങ്ങൾ. ഇതിൽ എംബപ്പേയെ പുറത്താക്കിയതായിരുന്നു ഏറ്റവും കൂടുതൽ ഷോക്കിംഗ് ആയത്.എംബപ്പേ കോൺട്രാക്ട് പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ വിൽക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. അദ്ദേഹമില്ലാതെ മുന്നോട്ടുപോവാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.അൽ നസ്‌റിനെയാണ് അടുത്ത മത്സരത്തിൽ പിഎസ്ജി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *