എംബപ്പേയെ കളിപ്പിക്കാൻ താല്പര്യമില്ലെന്നറിയിച്ച് പിഎസ്ജി!
ഈ വരുന്ന ഓഗസ്റ്റ് മാസത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് അരങ്ങേറുന്നത്. നിലവിലെ വേൾഡ് കപ്പ് ജേതാക്കളായ ഫ്രാൻസ് ഒളിമ്പിക് ഫുട്ബോളിൽ ബൂട്ടണിയുന്നുണ്ട്.ജപ്പാൻ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് ഇടം കണ്ടെത്തിയിരിക്കുന്നത്.ഇത്തവണത്തെ ഒളിമ്പിക്സിൽ ഫ്രാൻസിന് വേണ്ടി കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സൂപ്പർ താരം കിലിയൻ എംബപ്പേ തന്റെ ക്ലബായ പിഎസ്ജിയെ അറിയിച്ചിരുന്നു. ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ നേടണമെന്ന ആഗ്രഹത്താലാണ് എംബപ്പേ കളിക്കണമെന്ന ആവിശ്യം പിഎസ്ജിയെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പിഎസ്ജി തീരുമാനമെടുത്തു കഴിഞ്ഞു. താരത്തെ കളിപ്പിക്കാൻ താല്പര്യമില്ല എന്ന തീരുമാനമാണ് നിലവിൽ പിഎസ്ജി കൈകൊണ്ടിരിക്കുന്നത്.
Report: PSG Is Reluctant to Have Kylian Mbappé Play for France at the Summer Olympics in Tokyo https://t.co/ghSs1k36e6
— PSG Talk 💬 (@PSGTalk) April 25, 2021
ലെ സോയിർ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.23 വയസ്സിന് താഴേയുള്ളവർക്കാണ് ഒളിമ്പിക് ഫുട്ബോളിൽ കളിക്കാൻ സാധിക്കുക.അത്കൊണ്ട് തന്നെ 22-കാരനായ താരത്തിന് കളിക്കാം. പക്ഷെ തങ്ങളുടെ സൂപ്പർ താരത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കേണ്ട എന്ന തീരുമാനത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. അതായത് ഈ വർഷം തന്നെയാണ് യുവേഫ യൂറോ കപ്പും നടക്കുന്നത്. അത്കൊണ്ട് തന്നെ ഒളിമ്പിക്സിലും യൂറോ കപ്പിലും കളിക്കാൻ താരത്തെ വിട്ടു നൽകില്ല എന്ന തീരുമാനത്തിലാണ് പിഎസ്ജി. ഏതെങ്കിലും ഒന്നിൽ മാത്രമേ കളിപ്പിക്കാൻ പിഎസ്ജി ഫ്രാൻസിന് അനുവാദം നൽകുകയൊള്ളൂ.2024-ൽ ഫ്രാൻസിൽ വെച്ചാണ് ഒളിമ്പിക്സ് അരങ്ങേറുന്നത്. അത്കൊണ്ട് തന്നെ താരത്തിന് അതിൽ കളിക്കാൻ സാധിച്ചേക്കും.
Report: PSG Is Reluctant to Have Kylian Mbappé Play for France at the Summer Olympics in Tokyo https://t.co/ghSs1k36e6
— PSG Talk 💬 (@PSGTalk) April 25, 2021