എംബപ്പേയെ ഇന്ന് പുറത്തിരുത്തും,പകരക്കാരനാവുക യുവതാരം!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി കളത്തിൽ ഇറങ്ങുന്നുണ്ട്.നീസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇറങ്ങുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേയെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പുറത്തിരുത്തിയേക്കും. പകരം യുവതാരമായ ഹ്യൂഗോ എക്കിറ്റിക്കെയെ ആദ്യ ഇലവനിൽ കളിപ്പിക്കാനാണ് പിഎസ്ജി പരിശീലകന്റെ പദ്ധതി.Rmc സ്പോട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ സീസണിൽ വിശ്രമം ലഭിക്കാത്ത താരമാണ് എംബപ്പേ. ഫ്രാൻസിനൊപ്പം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം കളിച്ചിരുന്നു.താരത്തിന് വിശ്രമം നൽകാത്തതിനെതിരെ ഫ്രഞ്ച് പരിശീലകൻ ഗാൾട്ടിയർക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഏതായാലും ഈ മത്സരത്തിൽ താരത്തിന് വിശ്രമം നൽകാൻ ഗാൾട്ടിയർ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.20 കാരനായ എക്കിറ്റിക്കെയെ സംബന്ധിച്ചിടത്തോളം തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണിത്.ഈ സീസണിൽ ആകെ പകരക്കാരനായി 5 മത്സരങ്ങളിൽ ഇറങ്ങിയ താരത്തിന് ഗോളോ അസിസ്റ്റോ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.

അതേസമയം ഈ മത്സരത്തിന് റെനാറ്റോ സാഞ്ചസിനെ ലഭ്യമാണ്. എന്നാൽ സസ്പെൻഷൻ മൂലം മാർക്കോ വെറാറ്റിക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. മറ്റൊരു താരമായ പ്രിസണൽ കിമ്പമ്പേ പരിക്കിന്റെ പിടിയിലുമാണ്. ഏതായാലും രണ്ടാം സ്ഥാനത്തുള്ള പിഎസ്ജി വിജയിച്ചുകൊണ്ട് ഒന്നാം സ്ഥാനം
തിരിച്ചുപിടിക്കാൻ തന്നെയായിരിക്കും ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *