എംബപ്പേയുടെ വിവാദപെരുമാറ്റം, പിന്തുണയുമായി പോച്ചെട്ടിനോ!
കഴിഞ്ഞ മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജി വിജയഗോൾ നേടിയതിന് ശേഷം എംബപ്പേ മെറ്റ്സിന്റെ ഗോൾകീപ്പറെ പ്രകോപിക്കുകയും അതിന് പിന്നാലെ മെറ്റ്സ് ഗോൾകീപ്പറും പിഎസ്ജി താരങ്ങളും ഏറ്റുമുട്ടുന്ന ഒരു കാഴ്ച്ചയും കളിക്കളത്തിൽ കാണാമായിരുന്നു. ഇതിന് ശേഷം മെറ്റ്സ് പരിശീലകൻ എംബപ്പേക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. പെരുമാറ്റം നന്നാക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്നാൽ എംബപ്പേയെ പിന്തുണച്ചു കൊണ്ട് പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 25, 2021
” മെറ്റ്സിന്റെ പരിശീലകൻ എന്ത്‌കൊണ്ടാണ് ദേഷ്യപ്പെടുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവും.അതൊരു സ്വാഭാവികമായ പ്രതികരണമാണ്.കാരണം 95-ആം മിനിറ്റിൽ നിങ്ങൾ ഗോൾ വഴങ്ങി കൊണ്ട് പരാജയം രുചിച്ചാൽ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാവും.അത്കൊണ്ട് തന്നെ ആ സാഹചര്യത്തെ കുറിച്ച് അദ്ദേഹം ദേഷ്യപ്പെട്ടതിൽ എനിക്ക് സഹതാപമുണ്ട്.എംബപ്പേ ഒരു മികച്ച വ്യക്തിയാണ്.എപ്പോഴും വിജയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.ഇത്തരം കാര്യങ്ങൾ കളത്തിൽ സംഭവിക്കുന്നതാണ്.പക്ഷേ ഇതൊക്കെ കളത്തിന് പുറത്തേക്ക് മെറ്റ്സ് താരങ്ങളും പരിശീലകനും കൊണ്ട് വരേണ്ട ഒരു ആവിശ്യവുമില്ല.രണ്ട് ടീമുകളും വിജയത്തിനായി പോരാടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിച്ചേക്കാം. അല്ലാതെ അത് യഥാർത്ഥ എംബപ്പേയെ അല്ല കാണിക്കുന്നത്.പക്ഷേ അവരുടെ നിരാശ എനിക്ക് മനസ്സിലാക്കാൻ കഴിയും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.