എംബപ്പേയുടെ വരവ്,പണി കിട്ടുക റോഡ്രിഗോക്ക്:ഹെർമൽ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജി വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ തന്നെയാണ് ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകുന്നത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം റയൽ മാഡ്രിഡ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എംബപ്പേ വരുന്നതോടുകൂടി റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയിൽ ആഞ്ചലോട്ടിക്ക് മാറ്റങ്ങൾ വരുത്തേണ്ടി വരും.റോഡ്രിഗോയും വിനീഷ്യസും ബെല്ലിങ്ങ്ഹാമുമൊക്കെ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. സ്പാനിഷ് ഫുട്ബോൾ നിരീക്ഷകനായ ഫ്രഡ്‌ ഹെർമൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.എംബപ്പേ വരുന്നതോടുകൂടി റോഡ്രിഗോക്കാണ് പണി കിട്ടുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹെർമലിന്റെ വാക്കുകളെ RMC റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എംബപ്പേ വരുന്നതോടുകൂടി സാക്രിഫൈസ് ചെയ്യേണ്ടി വരിക റോഡ്രിഗോയാണ്.എംബപ്പേയുടെ വരവ് അദ്ദേഹത്തെയാണ് ബാധിക്കുക.ബെല്ലിങ്ങ്ഹാമിനെയോ വിനീഷ്യസിനെയോ അത് ബാധിക്കില്ല. ഇവരൊക്കെ അണിനിരക്കുന്ന മുന്നേറ്റ നിര കൂടുതൽ ഭയാനകമായിരിക്കും.എംബപ്പേക്ക് ഒരു വലിയ വരവേൽപ്പ് നൽകാനാണ് റയൽ മാഡ്രിഡ് ആരാധകർ തീരുമാനിച്ചിട്ടുള്ളത്. പ്രസന്റേഷൻ ചടങ്ങിൽ 80,000 ത്തോളം ആളുകൾ പങ്കെടുത്തേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ജൂൺ മൂന്നാം തീയതിയോ ആ ആഴ്ച്ചയിലോ എംബപ്പേയുടെ വരവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും “ഇതാണ് സ്പാനിഷ് ഫുട്ബോൾ നിരീക്ഷകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ തന്നെയാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിനോടൊപ്പം ജോയിൻ ചെയ്യുന്നത്. ഇത്രയധികം സൂപ്പർതാരങ്ങളെ മാനേജ് ചെയ്തു കൊണ്ടുപോവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ കാർലോ ആഞ്ചലോട്ടി അതെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *