എംബപ്പേയുടെ ഭാവി,റയലിന് തിരിച്ചടി ഏൽപ്പിക്കുന്ന വിവരങ്ങൾ പുറത്ത്!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അവസാനിക്കുക. ഈ കരാർ എംബപ്പേ പുതുക്കിയിട്ടില്ല. ഈ കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല. തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ എംബപ്പേ എടുത്തിട്ടില്ല.

ഇതിനിടെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പെ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് പിഎസ്ജിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഭാവി ഒരിക്കലും എംബപ്പേയുടെ തീരുമാനത്തെ സ്വാധീനിക്കില്ല എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. അതായത് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നേരത്തെ പുറത്തായി എന്ന് കരുതി എംബപ്പേ ക്ലബ്ബ് വിടാനുള്ള തീരുമാനമെടുക്കില്ല. ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്.

മറ്റൊരു കാര്യം കൂടി ഈ ഫ്രഞ്ച് മാധ്യമം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞതവണ എംബപ്പേ കോൺട്രാക്ട് പുതുക്കിയത് രണ്ടു വർഷത്തേക്കാണ്. എന്നാൽ ഇത്തവണ എംബപ്പേ കരാർ പുതുക്കുകയാണെങ്കിൽ അങ്ങനെയാവില്ല എന്നാണ് ഇവർ പറയുന്നത്.അതായത് മുൻപ് സംഭവിച്ചതുപോലെ ഷോട്ട് ടെമിലേക്ക് കരാർ പുതുക്കില്ല, മറിച്ച് ലോങ്ങ് ടേമിലേക്കായിരിക്കും കരാർ പുതുക്കുക.ഇനി പിഎസ്ജിയിൽ തുടരാൻ എംബപ്പേ തീരുമാനിക്കുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് തുടരാനായിരിക്കും. ഈ രണ്ട് തീരുമാനങ്ങളും എംബപ്പേയെ എത്തിക്കാൻ കഴിയും എന്ന് പ്രതീക്ഷയോടെ കൂടി ഇരിക്കുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യങ്ങളാണ്.

ഈ സമ്മറിൽ റയൽ ഈ ഫ്രഞ്ച് സൂപ്പർതാരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും.പക്ഷേ ഇത്തവണ ലഭിച്ചില്ലെങ്കിൽ പിന്നീട് പൂർണമായും ഉപേക്ഷിക്കാൻ തന്നെയായിരിക്കും റയൽ മാഡ്രിഡിന്റെ തീരുമാനം.ഏർലിംഗ് ഹാലന്റിന് വേണ്ടി റയൽ ശ്രമങ്ങൾ നടത്തിയേക്കും എന്നുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്.ഏതായാലും മികച്ച ഒരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ ശരിക്കും റയൽ മാഡ്രിഡ് അനുഭവിക്കുന്നുണ്ട്.വരുന്ന സമ്മറിൽ അതിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *