എംബപ്പേയുടെ പോക്ക്, ട്രാൻസ്ഫർ മാർക്കറ്റിനെ പിടിച്ചുലക്കാൻ പിഎസ്ജി!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബ് വിടുകയാണ് എന്നത് ഉറപ്പായി കഴിഞ്ഞു.പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫിയെ എംബപ്പേ ഇക്കാര്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല തന്റെ സഹതാരങ്ങളോട് എംബപ്പേ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഇനി ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

എംബപ്പേയെ കേന്ദ്രീകരിച്ചായിരുന്നു പിഎസ്ജി ഭാവി പ്ലാനുകൾ നടപ്പിലാക്കിയിരുന്നത്.ഇതെല്ലാം ഇതോടുകൂടി തകിടം മറിയും.എന്നാൽ പിഎസ്ജി ട്രാൻസ്ഫർ മാർക്കറ്റിനെ വരുന്ന സമ്മറിൽ പിടിച്ചുലക്കാനുള്ള ശ്രമങ്ങളിലാണ്.അതായത് ഫുട്ബോൾ ലോകത്തെ കൂടുതൽ മികച്ച താരങ്ങളെ അവരിപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് സാവി സിമൺസിനെ തിരികെ കൊണ്ടുവരുന്നത് അവർ പരിഗണിക്കുന്നുണ്ട്. കൂടാതെ സ്ട്രൈക്കർ പൊസിഷനിലേക്ക് നാപോളിയുടെ ഒസിംഹനെ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്.2026 കോൺട്രാക്ട് ഉള്ള അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കൂടാതെ ലിവർപൂളിന്റെ സലാ Ac മിലാന്റെ റഫയേൽ ലിയാവോ എന്നിവരിൽ പിഎസ്ജി താല്പര്യം അറിയിച്ചിട്ടുണ്ട്. പക്ഷേ സലാ സൗദിയിലേക്ക് പോകാനാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്.

മധ്യനിരയിലേക്ക് പ്രധാനമായും മൂന്ന് താരങ്ങളെയാണ് അവർ ലക്ഷ്യം വെക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവ,ബയേണിന്റെ ജോഷുവ കിമ്മിച്ച്, എഫ്സി ബാഴ്സലോണയുടെ ഗാവി എന്നിവരെയാണ് പിഎസ്ജിക്ക് ആവശ്യം.എന്നാൽ ഗാവിയെ പിഎസ്ജിക്ക് ലഭിക്കാൻ സാധ്യത കുറവാണ്. അതേസമയം ഡിഫൻസിലേക്ക് 18 കാരനായ ലെനി യോറോയെ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. പക്ഷേ റയൽ മാഡ്രിഡ് കൂടി അദ്ദേഹത്തെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും വരുന്ന സമ്മറിൽ പിഎസ്ജി ഒരു അഴിച്ച് പണി നടത്താൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *