എംബപ്പേയുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹം നല്ലൊരു ലീഡർ അല്ലെന്ന് : വിമർശനവുമായി മുൻ സ്പോർട്ടിംഗ് ഡയറക്ടർ.

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ മുറുകി നിൽക്കുന്ന സമയമാണ്. കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തോട് ക്ലബ്ബ് വിടാൻ പിഎസ്ജി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന് പിന്നാലെ ക്ലബ്ബിനെതിരെ രൂക്ഷ വിമർശനങ്ങൾ താരം ഉന്നയിച്ചിരുന്നു. ഇതോടുകൂടി ക്ലബ്ബും എംബപ്പേയും തമ്മിലുള്ള ബന്ധം പാടെ തകർന്നിട്ടുണ്ട്.

പിഎസ്ജിയുടെ മുൻ സ്പോട്ടിംഗ് ഡയറക്ടർ ആയ ലിയനാർഡോ എംബപ്പേക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.എംബപ്പേ ഇല്ലെങ്കിലും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്നും ഇത് താരത്തെ ഒഴിവാക്കാനുള്ള സമയമാണ് എന്നുമാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

എംബപ്പേ പിഎസ്ജി വിടാനുള്ള ഒരു സമയമാണിത്.എംബപ്പേ ഇല്ലാതെയും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാം.കാരണം എംബപ്പേ പിഎസ്ജിയിൽ ഉണ്ടായ സമയത്ത് മറ്റുള്ള ടീമുകൾ ആണല്ലോ കിരീടം നേടിയത്.എംബപ്പേയുടെ പെരുമാറ്റം കൊണ്ട് മനസ്സിലായ കാര്യം അദ്ദേഹം നല്ല ഒരു ലീഡർ അല്ല എന്ന്.അദ്ദേഹം നല്ലൊരു താരമാണ്. പക്ഷേ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരു ടീമിനെ നിർമ്മിക്കാൻ കഴിയില്ല ” ലിയനാർഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *