എംബപ്പേയുടെ പകരക്കാരനായി കൊണ്ട് പോർച്ചുഗീസ് സൂപ്പർതാരത്തെ കണ്ടുവെച്ച് പിഎസ്ജി!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോകാൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് പ്രധാനപ്പെട്ട മാധ്യമങ്ങൾ അടക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് റയലിലേക്ക് പോവാനാണ് ഈ സൂപ്പർതാരം തീരുമാനിച്ചിട്ടുള്ളത്.ഇത് പിഎസ്ജിക്ക് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.
എന്തെന്നാൽ ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് അവർക്ക് നഷ്ടമാകുന്നത്.കഴിഞ്ഞ സമ്മറിൽ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരെ ക്ലബ്ബിന് നഷ്ടമായിരുന്നു. അതിനെ പുറമേ എംബപ്പേയെ നഷ്ടപ്പെടുന്നത് കളത്തിനകത്തും പുറത്തും ഒരുപോലെ ഈ ഫ്രഞ്ച് ക്ലബ്ബിന് ക്ഷീണം ചെയ്യുന്ന കാര്യമാണ്. ക്ലബ്ബിന് വേണ്ടി ആകെ കളിച്ച 288 മത്സരങ്ങളിൽ നിന്ന് 241 ഗോളുകൾ നേടിയ താരമാണ് എംബപ്പേ.
🚨 PSG have identified Rafael Leão as a replacement for Kylian Mbappé, who is set to leave and join Real Madrid.
— Transfer News Live (@DeadlineDayLive) February 4, 2024
(Source: ESPN) pic.twitter.com/ONkojdB6O9
അദ്ദേഹം ക്ലബ്ബ് വിടുമ്പോൾ ഒരു മികച്ച പകരക്കാരനെ ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ഇപ്പോൾ ഈ ഫ്രഞ്ച് ക്ലബ്ബ് കണ്ടു വെച്ചിരിക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോയെ ആണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ Ac മിലാനിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.മിലാൻ അദ്ദേഹത്തെ കൈവിടുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഏതായാലും ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചു കഴിഞ്ഞാൽ അവർ ഉടൻതന്നെ ലിയാവോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചേക്കും.