എംബപ്പേയിലെ തെറ്റ് ഹക്കീമിയിൽ ആവർത്തിക്കാതിരിക്കാൻ പിഎസ്ജി!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബ് വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാവുകയാണ്.ഈ കരാർ പുതുക്കാൻ വിസമ്മതിച്ച എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്കാണ് പോകുന്നത്.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയായിരിക്കും. കാരണം ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് അവർക്ക് നഷ്ടമാകുന്നത്.
മാത്രമല്ല ഈയിടെ മറ്റൊരു റൂമർ കൂടി പുറത്തുവന്നിരുന്നു. അതായത് പിഎസ്ജി സൂപ്പർ താരവും എംബപ്പേയുടെ അടുത്ത സുഹൃത്തുമായ അഷ്‌റഫ് ഹക്കീമി റയൽ മാഡ്രിഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാർത്ത. നേരത്തെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹക്കീമി.എംബപ്പേ പോകുന്നതുകൊണ്ട് തന്നെ ഹക്കീമിക്കും റയലിലേക്ക് പോവാൻ താല്പര്യമുണ്ട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ പിഎസ്ജി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.അതായത് 2026 വരെ ക്ലബ്ബുമായി ഹക്കീമിക്ക് കരാർ അവശേഷിക്കുന്നുണ്ട്. എങ്കിലും ഈ കോൺട്രാക്ട് പുതുക്കാൻ അവർ താൽപര്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ പിഎസ്ജി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.ഹക്കീമിയെ വിട്ട് നൽകില്ല എന്ന നിലപാട് തന്നെയാണ് പിഎസ്ജിക്കുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🚨 Despite rumors of Real Madrid, Achraf Hakimi is not thinking about leaving PSG & talks for a renewal have already started between the two parties. @le_Parisien ❌ pic.twitter.com/Fn4siV2hn5
— Madrid Xtra (@MadridXtra) March 16, 2024
നിലവിൽ ഹക്കീമി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത. എന്തെന്നാൽ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടിയാണ് താൻ വന്നത് എന്നുള്ള കാര്യം കഴിഞ്ഞ ദിവസം ഹക്കീമി പ്രഖ്യാപിച്ചിരുന്നു.പിഎസ്ജി അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഹക്കീമിക്കൊപ്പം നേടി എന്നറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഹക്കീമി തന്നെ പറഞ്ഞിരുന്നു. ചുരുക്കത്തിൽ വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയില്ല. പക്ഷേ താരത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്.