എംബപ്പേയല്ല, പെനാൽറ്റി എടുത്തത് നെയ്മർ, എന്തുകൊണ്ടെന്ന് വിശദീകരിച്ച് ഗാൾട്ടിയർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിഎസ്ജിയും മൊണാക്കോയും സമനിലയിൽ പിരിയുകയായിരുന്നു.മൊണാക്കോക്ക് വേണ്ടി വോളണ്ട് ഗോൾ നേടിയപ്പോൾ പിഎസ്ജിയുടെ സമനില ഗോൾ പെനാൽറ്റിയിലൂടെ നെയ്മർ നേടുകയായിരുന്നു.
മത്സരത്തിന്റെ 70-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ടീമിലെ രണ്ടാം ടെക്കറായ നെയ്മർ എടുക്കുകയായിരുന്നു. ഇതിനുള്ള വിശദീകരണം ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ നൽകിയിട്ടുണ്ട്. അതായത് ടീമിലെ പെനാൽറ്റി ടെക്കർമാരുടെ ഓർഡറിൽ മാറ്റം വരുത്തിയിട്ടില്ലെന്നും നെയ്മർ എടുക്കാൻ തീരുമാനിച്ചത് താരവും എംബപ്പേയും ചേർന്ന് ചർച്ച ചെയ്തുകൊണ്ട് തീരുമാനിച്ചതാണെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Christophe Galtier Stresses PSG’s PK Shooting Hierarchy Has ‘Not Changed’ https://t.co/bW6sf4quMB
— PSG Talk (@PSGTalk) August 28, 2022
” പെനാൽറ്റി എടുക്കുന്ന താരങ്ങളുടെ ഓർഡറിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. എപ്പോഴും എംബപ്പേ ഒന്നാമത്തെ പെനാൽറ്റി ടേക്കറും നെയ്മർ രണ്ടാമത്തെ പെനാൽറ്റി ടേക്കറുമാണ്. പക്ഷേ അവർ ചർച്ച ചെയ്തുകൊണ്ട് നെയ്മർ എടുക്കാമെന്ന് തീരുമാനമെടുത്തതാണ്. പെനാൽറ്റിക്ക് ശേഷം നെയ്മറെ എംബപ്പേ അഭിനന്ദിക്കുന്നത് ഞാൻ കണ്ടിരുന്നു.അവർ രണ്ടുപേരും വളരെ മികച്ച താരങ്ങളാണ് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർഭാഗ്യം പിഎസ്ജിക്ക് വിനയാവുകയായിരുന്നു.