എംബപ്പേക്ക് 250 മില്യൺ,ചിരിച്ചു തള്ളി റയൽ മാഡ്രിഡ്!
ഒട്ടേറെ വിവാദങ്ങൾക്ക് ശേഷം ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജിയുടെ ഫസ്റ്റ് ടീമിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു.എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനമായിട്ടില്ല. കരാർ പുതുക്കാൻ വേണ്ടിയാണ് പിഎസ്ജി ഇപ്പോൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ അദ്ദേഹത്തെ വിൽക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.
അദ്ദേഹത്തിന്റെ കരാർ രണ്ടു വർഷത്തേക്ക് പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്. റിലീസ് ക്ലോസായി കൊണ്ട് അവർ നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത് 250 മില്യൻ യൂറോ എന്ന ഭീമമായ തുകയാണ്. അതായത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇദ്ദേഹത്തെ സ്വന്തമാക്കണമെങ്കിൽ 250 മില്യൺ യൂറോ ചിലവഴിക്കേണ്ടി വരും. എന്നാൽ മാത്രമാണ് പിഎസ്ജി അദ്ദേഹത്തെ വിട്ട് നൽകുകയുള്ളൂ.
Le PSG rappelle le prix de vente de Kylian Mbappé https://t.co/4cRJcIukaN
— Foot Mercato (@footmercato) August 21, 2023
എന്നാൽ ഇത്രയും വലിയ തുക കേട്ട് റയൽ മാഡ്രിഡിൽ ചിരി മുഴങ്ങിയിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് അധികൃതർ ഈ ആവശ്യത്തെ ചിരിച്ച് തള്ളിക്കളഞ്ഞു എന്നാണ് പ്രമുഖ മാധ്യമമായ എൽ ഡിബേറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാതൊരു കാരണവശാലും ഇത്രയും വലിയ ഒരു തുക താരത്തിനു വേണ്ടി മുടക്കാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ല.
പരമാവധി 175 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് അദ്ദേഹത്തിന് വേണ്ടി ചിലവഴിക്കുക. അതിനപ്പുറത്തേക്ക് റയൽ ചിലവഴിക്കില്ല. 175 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു തുക വേണമെന്ന് പിഎസ്ജി നിർബന്ധം പിടിച്ചാൽ എംബപ്പേ എന്ന സ്വപ്നം റയൽ മാഡ്രിഡ് ഉപേക്ഷിച്ചേക്കും.അതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ഇത്രയും വലിയ ഒരു തുക താരത്തിനായി നിശ്ചയിക്കുന്നു എന്നത് റയൽ മാഡ്രിഡ് പരിഹാസത്തോടെ ചിരിച്ചു തള്ളുകയാണ് ചെയ്തിട്ടുള്ളത്.