എംബപ്പേക്ക് റയലിൽ എത്തണമെങ്കിൽ അമ്മയെ പുറത്താക്കേണ്ടി വരും!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ അദ്ദേഹം പുതുക്കിയിട്ടില്ല. ഇത് പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ ക്ലബ്ബ് തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ എംബപ്പേ ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.തന്റെ ഭാവിയുടെ കാര്യത്തിൽ താരം ഇതുവരെ ഒരു തീരുമാനമെടുത്തിട്ടുമില്ല.

അതേസമയം അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ എത്തുമെന്നുള്ള റൂമറുകൾ വളരെ വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് എംബപ്പേക്ക് അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ എത്തണമെങ്കിൽ അദ്ദേഹത്തിന്റെ അമ്മയെ ഏജന്റ് സ്ഥാനത്ത് നിന്നും പുറത്താക്കേണ്ടി വരും. ഇതിനുള്ള ഒരു കാരണവും ഇവർ വിശദീകരിക്കുന്നുണ്ട്.

അതായത് എംബപ്പേയുടെ അമ്മയായ ഫയ്സ ലമാരിയാണ് അദ്ദേഹത്തിന്റെ ഏജന്റ്. പക്ഷേ ഇവർക്ക് ഫിഫയുടെ ഏജന്റ്മാരുടെ ലൈസൻസ് ഇല്ല. ഫിഫ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം ക്ലബ്ബിൽ താരങ്ങളെ രജിസ്റ്റർ ചെയ്യണമെങ്കിൽ അംഗീകൃത ഏജന്റ്മാർ ഉണ്ടാവേണ്ടതുണ്ട്. ഇത് ഏറ്റവും കൂടുതൽ കർശനമായി നടപ്പിലാക്കുന്നത് സ്പെയിനിലാണ്. അതായത് റയലിൽ എത്തണമെങ്കിൽ എംബപ്പേ ലൈസൻസ് ഉള്ള ഒരു പുതിയ ഏജന്റിനെ നിയമിക്കേണ്ടി വന്നേക്കും.

അതല്ല എങ്കിൽ ഇദ്ദേഹത്തിന്റെ അമ്മ ലൈസൻസ് നേടിയെടുക്കേണ്ടി വരും. അതേസമയം സ്പെയിനിലേക്ക് വരുമ്പോഴാണ് കാര്യങ്ങൾ കൂടുതലായിട്ട് കർക്കശമാകുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ബുണ്ടസ്ലിഗയിലും ലൂപ്പ് ഹോളുകൾ ഉണ്ട് എന്നുള്ള കാര്യവും ഗോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഫിഫയുടെ ലൈസൻസ് നേടാനുള്ള ശ്രമമായിരിക്കും ഒരുപക്ഷേ ലമാരിയുടെ ഭാഗത്ത് നിന്നുണ്ടാവുക.എംബപ്പേയുടെ ക്യാമ്പിലെ പല വ്യക്തികളും അദ്ദേഹത്തിന്റെ കുടുംബങ്ങളിൽ നിന്നുള്ളവർ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *