എംബപ്പേക്ക് നേരെ ഖലീഫിയുടെ ഒളിയമ്പ്, ഇതുപോലെയുള്ള സ്ട്രൈക്കർമാരെയാണ് വേണ്ടതെന്ന് പ്രസിഡന്റ്‌.

സൂപ്പർ താരം കിലിയൻ എംബപ്പേയും അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായി കൊണ്ടിരിക്കുകയാണ്.താരത്തോട് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ്ബ് വിട്ട് പുറത്തു പോകാൻ പിഎസ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ എംബപ്പേ അതിന് തയ്യാറായിട്ടില്ല. ഇതോടെ എംബപ്പേക്ക് ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്താനുള്ള അനുമതി പിഎസ്ജി നിഷേധിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു സൂപ്പർ താരത്തെ ഇപ്പോൾ പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.ബെൻഫിക്കയിൽ നിന്നും പോർച്ചുഗീസ് സൂപ്പർ താരമായ ഗോൺസാലോ റാമോസിനെയാണ് പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തെ ക്ലബ്ബ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുപോലെയുള്ള സ്ട്രൈക്കർമാരെയാണ് ഈ ക്ലബ്ബിന് വേണ്ടത് എന്നായിരുന്നു റാമോസിനെ കുറിച്ച് ക്ലബ്ബിന്റെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി പറഞ്ഞിരുന്നത്. അത് എംബപ്പേയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ഒളിയമ്പാണ് എന്നായിരുന്നു ഫ്രഞ്ച് മാധ്യമങ്ങൾ കണ്ടെത്തിയത്.ഖലീഫിയുടെ വാക്കുകൾ നമുക്കൊന്നു നോക്കാം.

” ഞങ്ങളുടെ പുതിയ എക്സൈറ്റിംഗ് ആയിട്ടുള്ള സ്ട്രൈക്കറായ ഗോൻസാലോ റാമോസിനെ പിഎസ്ജി എന്ന ഈ ക്ലബ്ബിലേക്ക് ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.റാമോസ് വളരെയധികം ഫന്റാസ്റ്റിക്കായിട്ടുള്ള,യങ്ങ് ആയിട്ടുള്ള,അൾട്രാ ടാലന്റ്ഡായിട്ടുള്ള ഒരു താരമാണ്.അദ്ദേഹം എപ്പോഴും ടീമിന് വേണ്ടിയാണ് പോരാടുക. ഇത്തരത്തിലുള്ള സ്ട്രൈക്കർമാരെയാണ് ക്ലബ്ബിന്റെ ഭാവിക്കായി ഞങ്ങൾക്ക് ആവശ്യമുള്ളത് ” ഇതാണ് പിഎസ്ജി പ്രസിഡന്റ് ഖലീഫി പറഞ്ഞിട്ടുള്ളത്.

കിലിയൻ എംബപ്പേയെ പോലെയുള്ള സ്ട്രൈക്കർമാരെ തങ്ങൾക്ക് ആവശ്യമില്ല എന്നുള്ള ഒരു വ്യാഖ്യാനം ഇപ്പോൾ മാധ്യമങ്ങൾ ഖലീഫിയുടെ പ്രസ്താവനക്ക് നൽകുന്നുണ്ട്. ഏതായാലും അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ഇപ്പോൾ ക്ലബ്ബിന്റെ തീരുമാനം.എന്നാൽ എംബപ്പേ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയിട്ടില്ല. റാമോസിനെ കൂടാതെ കൂടുതൽ സ്ട്രൈക്കർമാരെ പിഎസ്ജി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *