ഉപയോഗശൂന്യൻ, വേഗം പുറത്തുപോകൂ: ഗാൾട്ടിയറോട് ഡാനിയൽ റിയോളോ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി തുടർച്ചയായ മൂന്നാം തോൽവിയാണ് പിഎസ്ജി വഴങ്ങിയിട്ടുള്ളത്. മാത്രമല്ല ഈ വർഷം ആകെ അഞ്ച് തോൽവികൾ ഇപ്പോൾ തന്നെ പിഎസ്ജി ഏറ്റുവാങ്ങുകയും ചെയ്തു.

ഇതോടു കൂടി പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റായ ഡാനിയൽ റിയോളോയും പരിശീലകനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ഗാൾട്ടിയർ ഉപയോഗശൂന്യൻ ആണെന്നും എത്രയും പെട്ടെന്ന് പിഎസ്ജി വിട്ടുപോകണം എന്നുമാണ് റിയോളോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യത്തിൽ ഇപ്പോൾ പിഎസ്ജിക്ക് ഒരു പരിശീലകൻ ഇല്ല.ഇപ്പോൾ ഉള്ള പരിശീലകൻ ഒരു ഉപയോഗശൂന്യനാണ്.സൂപ്പർ താരങ്ങളുടെ താളത്തിനൊത്ത് തുള്ളുകയാണ് അദ്ദേഹം ചെയ്യുന്നത്. സൂപ്പർതാരങ്ങൾ അവരുടെ നിലവാരത്തിൽ അല്ലെങ്കിലും അവരെ കളിപ്പിക്കാൻ ഈ പരിശീലകൻ നിർബന്ധിതനാകുന്നു. എന്താണ് ചെയ്യേണ്ടതെന്നോ, താരങ്ങളോടും പത്രങ്ങളോടും എന്താണ് പറയേണ്ടതെന്നോ അറിയാത്ത ഒരു പരിശീലകനാണ് ഇപ്പോൾ ഉള്ളത്. സാധ്യമായ എത്രയും വേഗത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടു പോകണം “ഇതാണ് ഡാനിയൽ റിയോളോ പറഞ്ഞിട്ടുള്ളത്.

ഏതായാലും പിഎസ്ജി ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി കഴിഞ്ഞാൽ ഗാൾട്ടിയറുടെ സ്ഥാനം തെറിക്കാൻ തന്നെയാണ് സാധ്യത.പിഎസ്ജി പുതിയ പരിശീലകരെ പരിഗണിച്ച് തുടങ്ങി എന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *