ഇവിടെ രണ്ട് പേര് മതി : നെയ്മറെ ഒഴിവാക്കി മെസ്സിയെ നിലനിർത്തണമെന്നുള്ള ആവിശ്യവുമായി എംബപ്പേ!

പിഎസ്ജിയിൽ കഴിഞ്ഞ മത്സരത്തോടെ കൂടി പുതിയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു.പെനാൽറ്റി എടുക്കുന്ന വിഷയത്തിലാണ് ഇപ്പോൾ നെയ്മറും എംബപ്പേയും രണ്ട് തട്ടിലായിരിക്കുന്നത്.ആരാണ് പിഎസ്ജിയുടെ മെയിൻ പെനാൽറ്റി ടേക്കർ എന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഗാൾട്ടിയർക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം കഴിഞ്ഞ മത്സരത്തിൽ എംബപ്പേ ഒട്ടും സംതൃപ്തനായിരുന്നില്ല. മത്സരത്തിന്റെ മുഴുവൻ സമയവും ഹാപ്പിയല്ലാത്ത എംബപ്പേയെയാണ് കാണാൻ സാധിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.

അതായത് പിഎസ്ജിയിൽ മൂന്ന് പേരുടെ ആവശ്യമില്ലെന്നും മറിച്ച് രണ്ട് പേർ മതി എന്നുമാണ് എംബപ്പേയുടെ തീരുമാനം. അതായത് നെയ്മറെ ഇനി പിഎസ്ജിക്ക് വേണ്ട, നെയ്മറിൽ നിന്നും പഠിക്കാനുള്ളതൊക്കെ തനിക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് എംബപ്പേ വിശ്വസിക്കുന്നത്. മറിച്ച് ക്ലബ്ബിൽ ഇനി താനും മെസ്സിയും മതി എന്നാണ് എംമ്പപ്പേ ആഗ്രഹിക്കുന്നത്. മെസ്സിയെ മാത്രമാണ് നിലവിൽ എംബപ്പേക്ക് ആവശ്യമുള്ളത്.

എംബപ്പേയും നെയ്മറും തമ്മിലുള്ള പ്രശ്നം ഇന്നലെ പെയ്ത മഴയിൽ പൊട്ടിമുളച്ചതല്ല. മറിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി തന്നെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.എംബപ്പേ കരാർ പുതുക്കിയപ്പോൾ നെയ്മറെ ഒഴിവാക്കണമെന്ന് പിഎസ്ജിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ നെയ്മർ പിഎസ്ജി വിടാൻ ഒരുക്കമായിരുന്നില്ല. മാത്രമല്ല ഈ സീസണിൽ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 3 അസിസ്റ്റുകളുമാണ് നെയ്മർ നേടിയിട്ടുള്ളത്. ഏതായാലും നെയ്മർ -എംബപ്പേ പ്രശ്നം ഇപ്പോൾ ക്ലബ്ബിന് തലവേദനയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *