ഇവിടെ തുടരാനുള്ള അർഹത എനിക്കുണ്ട് : തുറന്നുപറഞ്ഞ് ഗാൾട്ടിയർ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു.സ്ട്രാസ്ബർഗായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ നേടിയത് സൂപ്പർതാരം ലയണൽ മെസ്സിയാണ്. മാത്രമല്ല ഒരു പോയിന്റ് ലഭിച്ചതോടുകൂടി പിഎസ്ജി ലീഗ് വൺ കിരീടം സ്വന്തമാക്കുകയും ചെയ്തു.

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് 2024 വരെ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.പക്ഷേ ഈ സീസണിന് ശേഷം അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കും എന്ന റൂമറുകൾ വളരെ വ്യാപകമാണ്. ഇതിനോട് ഇപ്പോൾ ഗാൾട്ടിയർ തന്നെ പ്രതികരിച്ചിട്ടുണ്ട്.അടുത്ത സീസണിലും ഇവിടെ തുടരാനുള്ള അർഹത തനിക്കുണ്ട് എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും ഇവിടെ തുടരാനുള്ള അർഹത എനിക്കുണ്ട്.ഞാൻ വ്യക്തിപരമായി അങ്ങനെ കരുതുന്നു.രണ്ടാമത്തെ സീസൺ തീർച്ചയായും ഞാൻ അർഹിക്കുന്നുണ്ട്.അതിനുള്ള കാരണം ഈ സീസണിന് വേണ്ടി ഞാൻ എല്ലാം നൽകി എന്നത് തന്നെയാണ്.ഒരുപാട് എനർജിയോട് കൂടിയാണ് ഞാൻ പ്രവർത്തിച്ചത്.ബുദ്ധിമുട്ടേറിയ സമയത്ത് എങ്ങനെയാണ് തുടരുക എന്നുള്ളത് എനിക്കറിയാം.അത് പേഴ്സണൽ ലെവലിലും പ്രൊഫഷണൽ ലെവലിലും എനിക്ക് നന്നായി അറിയാം. വേൾഡ് കപ്പിന് മുന്നേയും വേൾഡ് കപ്പിന് ശേഷവും രണ്ട് പിഎസ്ജിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ആ ബ്രേക്ക് ക്ലബ്ബിനെ ബാധിച്ചു. മാത്രമല്ല ടീമിന്റെ ഒരു പ്രധാനപ്പെട്ട താരം ഒരുപാട് മത്സരങ്ങളിൽ പുറത്തിരുന്നതും ടീമിനെ ബാധിച്ചു ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലീഗ് വൺ കിരീടം നേടിയെങ്കിലും ഗാൾട്ടിയറെ സംബന്ധിച്ചിടത്തോളം ഇതൊരിക്കലും ആശാവഹമല്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്താവുകയായിരുന്നു. ഇതേ തുടർന്നാണ് ഗാൾട്ടിയർക്കെതിരെ നീക്കങ്ങൾ ആരംഭിച്ചത്. ഒരുപാട് പരിശീലകരെ ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *