ഇലോൺ മസ്ക്കിനെതിരെ രംഗത്ത് വന്ന് പിഎസ്ജി സൂപ്പർ താരം സെർജിയോ റാമോസ്.

ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായ ഇലോൺ മസ്ക്ക് ട്വിറ്ററിന്റെ ഉടമസ്ഥത ഏറ്റെടുത്തതിനു ശേഷം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അതിലൊന്നായിരുന്നു ട്വിറ്ററിലെ ബ്ലൂ ടിക്കിന് പണം ഏർപ്പെടുത്തിയത്. അത് നൽകാത്തവരുടെ ബ്ലൂ ടിക്ക് ദിവസങ്ങൾക്കു മുന്നേ ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഒരുപാട് പ്രമുഖർക്ക് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നഷ്ടമായിരുന്നു.

പിഎസ്ജി സൂപ്പർ താരമായ സെർജിയോ റാമോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ട്വിറ്ററിലൂടെ വധഭീഷണി ചില വ്യക്തികൾ മുഴക്കിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് സെർജിയോ റാമോസ് ഇലോൺ മസ്ക്കിന് വിമർശനരൂപേണ ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.സെർജിയോ റാമോസ് കുറച്ചിരിക്കുന്നത് ഇങ്ങനെയാണ്.

“ഇലോൺ മസ്ക്ക്..ബ്ലൂ ബാഡ്ജുകൾ എടുത്ത് കളയുക,പണം നൽകാൻ നിർബന്ധിതരാക്കുക,പണം ഉണ്ടാക്കുക എന്നുള്ളതൊക്കെ ഒരു സ്ട്രാറ്റജിയാണ്.. വെറുപ്പിനെയും വിദ്വേഷത്തെയും എടുത്തു കളയുക..ബഹുമാനത്തെ പ്രമോട്ട് ചെയ്യുക.. ട്വിറ്ററിനെ മികച്ച സ്ഥലമാക്കി മാറ്റുക എന്നുള്ളതൊക്കെ മറ്റൊരു കാര്യമാണ്.. വെറുതെ പറഞ്ഞു എന്നൊള്ളൂ “ഇതാണ് റാമോസ് എഴുതിയിരിക്കുന്നത്.

അതായത് ട്വിറ്ററിലെ മോശം കാര്യങ്ങളെ ഒന്നും മൈൻഡ് ചെയ്യാതെ വെറും പണം മാത്രം ഉണ്ടാക്കാനുള്ള ഉപകരണമായി കാണുന്നതിനെയാണ് സെർജിയോ റാമോസ് വിമർശിച്ചിട്ടുള്ളത്. നിലവിൽ പിഎസ്ജിക്ക് വേണ്ടിയാണ് ഈ താരം കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്. കരാർ പുതുക്കിക്കൊണ്ട് അദ്ദേഹം ഒരു വർഷം കൂടി ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *